Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേസെടുത്താൽ തകരുന്ന...

കേസെടുത്താൽ തകരുന്ന പാർട്ടിയല്ല മുസ്​ലിം ലീഗ്​ -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
p.k-kunnalikutty
cancel

കോഴിക്കോട്​: അന്വേഷണ ഏജൻസികളെ സംസ്ഥാന സർക്കാർ ദുരുപയോഗം ചെയ്യുന്നവെന്ന ആരോപണവുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ലീഗ്​ നേതാക്കൾക്കെതിരെ സർക്കാർ കേസുകൾ കെട്ടിച്ചമക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു​.

സർക്കാറിനെതിരായ ആരോപണങ്ങൾ പ്രതിരോധിക്കാനാണിത്​. കേസെടുത്താൽ തകരുന്ന പാർട്ടിയല്ല മുസ്​ലിം ലീഗെന്നും കുഞ്ഞാലിക്കുട്ടി വ്യക്​തമാക്കി. എം.സി ഖമറുദ്ദീൻ എം.എൽ.എയെ അറസ്​റ്റ്​ ചെയ്​തതുമായി ബന്ധപ്പെട്ടാണ്​ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഖമറുദ്ദീൻ, കെ.എം ഷാജി എന്നിവർക്കെതിരെ ​അന്വേഷണം പുരോഗമിക്കുന്നതിനിടെ ​മുസ്​ലിം ലീഗ്​ സംസ്ഥാന നേതൃയോഗം ഇന്ന്​ ​ചേരുന്നുണ്ട്​. പ്രസിഡൻറ്​ പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ്​ ബഷീർ, എ.പി അബ്​ദുൾ വഹാബ്​, ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്​ തുടങ്ങിയവർ യോഗത്തിൽ പ​ങ്കെടുക്കുന്നുണ്ട്​.

സ്വ​ർ​ണ പ​ദ്ധ​തി​യി​ലേ​ക്ക്​ പ​ണം നി​​ക്ഷേ​പി​ക്കാ​ൻ എം.​സി. ഖ​മ​റു​ദ്ദീ​ൻ എം.​എ​ൽ.​എ പ​ദ​വി​യും സ​മൂ​ഹ​ത്തി​ലെ സ്​​ഥാ​ന​വും ദു​രു​പ​യോ​ഗം ചെ​യ്​​ത്​ പ്രേ​ര​ണ ചെ​ലു​ത്തി​യ​താ​യി​ സ​ർ​ക്കാ​ർ ഹൈകോടതിയിൽ നിലപാടെടുത്തിരുന്നു. ഖ​മ​റു​ദ്ദീ​നാ​ണ്​ നി​ക്ഷേ​പ ത​ട്ടി​പ്പി​ന്​ പി​ന്നി​ലെ സൂ​ത്ര​ധാ​ര​നെ​ന്നും പ​ത്ത​നം​തി​ട്ട പോ​പു​ല​ർ ഫി​നാ​ൻ​സ്​ നി​ക്ഷേ​പ​ത്ത​ട്ടി​പ്പി​ന് സ​മാ​ന​മാ​ണ്​ ഇ​തെ​ന്നും സ​ർ​ക്കാ​ർ വ്യക്​തമാക്കിയിരുന്നു. ഖമറുദ്ദീനെതിരെ കണ്ണൂരിലും കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeaguePK Kunhalikutty
Next Story