ഹരിത നേതാക്കളെ മുസ്‍ലിം ലീഗ് നേതൃത്വം പാണക്കാേട്ടക്ക് വിളിപ്പിച്ചു
text_fieldsമലപ്പുറം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസിനെതിരെ വനിതാ കമീഷനിൽ പരാതി നൽകിയതിന് പിന്നാലെ ഹരിത നേതാക്കളെ മുസ്‍ലിം ലീഗ് നേതൃത്വം ചർച്ചക്ക് വിളിച്ചു. ശനിയാഴ്ച വൈകീട്ട് 4.30ന് പാണക്കാട്ട് വെച്ചാണ് ചർച്ച നടക്കുന്നത്.
ഹരിതയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ലീഗ് നേതാക്കൾ യോഗം ചേര്‍ന്നിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. മുനീർ, പി.എം.എ സലാം എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. എം.എസ്.എഫ് - ഹരിത നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ചർച്ചകൾ പൂർത്തിയായശേഷം പാർട്ടി സെക്രട്ടറി കാര്യങ്ങൾ വിശദീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പി.കെ. നവാസിനെതിരെ വനിതാ കമീഷനിൽ നൽകിയ പരാതി പിൻവലിപ്പിക്കാൻ ലീഗ് നേതൃത്വം ഇടപെടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. പരാതി നൽകിയ ഹരിത നേതാക്കളെ നേതൃത്വം തള്ളിപ്പറയുന്നുണ്ടെങ്കിലും, പരാതി പിന്‍വലിക്കുകയാണെങ്കില്‍ നവാസിനെതിരെ നടപടിയെടുക്കാമെന്ന് ഇവർക്ക് വാഗ്ദാനം നൽകിയതായാണ് വിവരം.
ഹരിത സംസ്ഥാന പ്രസിഡന്‍റ് മുഫീദ തെസ്നിക്കും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കുമെതിരെ നടപടിയെടുപ്പിക്കാനാണ് പി.കെ. നവാസ് ഉൾപ്പടെയുള്ളവരുടെ ശ്രമം. മുസ്‍ലിം ലീഗിനകത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ തീർക്കാനാകാതെ നേതൃത്വം വിഷമിക്കുന്നതിനിടയിലാണ് പുതിയ പ്രശ്നം പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്. ഹരിത നേതാക്കൾ പി.കെ. നവാസിനെതിര ലീഗ് നേതൃത്വത്തിന് പരാതി നൽകിയിരുന്നുവെങ്കിലും നടപടി എടുക്കാതിരുന്നതിനാലാണ് ഇവർ വനിത കമീഷനെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.