Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മത്സ്യത്തൊ​ഴി​ലാ​ളിക്ക് വെടിയേറ്റതിൽ ദുരൂഹത; ചെവിയിൽ തറച്ച വെടിയുണ്ട ശാസ്ത്രീയ പരിശോധനക്ക്

text_fields
bookmark_border
fisherman firing
cancel

ഫോ​ർ​ട്ട്കൊ​ച്ചി: മീ​ൻ​പി​ടി​ത്തം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ത്തി​ലെ മത്സ്യത്തൊ​ഴി​ലാ​ളി​ക്ക് ക​ട​ലി​ൽ വെ​ടി​യേ​റ്റ സംഭവം വിശദമായ അന്വേഷണത്തിലേക്ക്. ആയുധ വിദഗ്ധരുടെ സഹായം തേടിയ പൊലീസ്, വെടിയുണ്ട ശാസ്ത്രീയ പരിശോധനക്ക് അയക്കാനും തീരുമാനിച്ചു.

നാവികസേന ആയുധപരിശീലനം നടത്തിയ സമയം അടക്കം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കടലിൽ മത്സ്യത്തൊ​ഴി​ലാ​ളിക്ക് വെടിയേറ്റ മേഖലയിലും ഇ​ൻ​ബോ​ർ​ഡ് വ​ള്ളത്തിലും പൊലീസ് തെളിവെടുപ്പ് നടത്തി. കരയിൽ നിന്ന് തന്നെയാകാം വെടിയുതിർത്തതെന്നാണ് തോ​പ്പും​പ​ടി പൊ​ലീസിന്‍റെ പ്രാഥമിക നിഗമനം.

വെ​ടി​യു​ണ്ട ത​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത​ല്ലെ​ന്നും നോ​ൺ മി​ലി​ട്ട​റി ബു​ള്ള​റ്റാ​ണെ​ന്നു​മാ​ണ് നേ​വി​യു​ടെ വി​ശ​ദീ​ക​ര​ണം. വെ​ടി​യു​ണ്ട നേ​വി​യു​ടേ​ത​ല്ലെ​ങ്കി​ൽ ഇ​ത്ര​യും ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥ​ല​ത്ത് എ​ങ്ങ​നെ മ​റ്റ് വെ​ടി​യു​ണ്ട വ​ന്ന​തെ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ അ​ത് വ​ലി​യ സു​ര​ക്ഷ വീ​ഴ്ച​യാ​ണെ​ന്നും ചൂ​ണ്ടിക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

മീ​ൻ​പി​ടി​ത്തം ക​ഴി​ഞ്ഞ് ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ത്തി​ൽ മ​ട​ങ്ങി​യ തൊഴിലാളി ആ​ല​പ്പു​ഴ പ​ള്ളി​ത്തോ​ട് അ​ന്ധ​കാ​ര​ന​ഴി മ​ണി​ച്ചി​റ​യി​ൽ സെ​ബാ​സ്റ്റ്യ​നാ​ണ്​ (70) വെ​ടി​യേ​റ്റ​ത്. നാ​വി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ഫോ​ർ​ട്ട്​​കൊ​ച്ചി ഐ.​എ​ൻ.​എ​സ് ദ്രോ​ണാ​ചാ​ര്യ​ക്ക് പ​ടി​ഞ്ഞാ​റ് മാ​റി തീ​ര​ത്തു ​നി​ന്ന്​ ഏ​ക​ദേ​ശം ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സം​ഭ​വം.

മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി സി​യാ​ദി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ൽ റ​ഹ്മാ​ൻ ന​മ്പ​ർ വ​ൺ വ​ള്ള​ത്തി​ലെ 33 തൊ​ഴി​ലാ​ളി​ക​ൾ മീ​ൻ​പി​ടി​ത്തം ക​ഴി​ഞ്ഞ് വൈ​പ്പി​ൻ കാ​ള​മു​ക്ക് ഹാ​ർ​ബ​റി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. വ​ള്ള​ത്തി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന സെ​ബാ​സ്റ്റ്യ​ൻ പെ​ട്ടെ​ന്ന് മ​റി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. വ​ല​ത് ചെ​വി​യി​ൽ ​നി​ന്ന് ര​ക്തം വ​രു​ന്ന​ത് ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ​ള്ള​ത്തി​ൽ ​നി​ന്ന് വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി​യ​ത്.

ചെ​വി​യു​ടെ ഒ​രു ഭാ​ഗം തു​ള​ഞ്ഞ സെ​ബാ​സ്റ്റ്യ​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചികിത്സ നൽകി. കോ​സ്റ്റ​ൽ പൊ​ലീ​സ് സെ​ബാ​സ്റ്റ്യ​ന്റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​രും ആ​ശു​പ​ത്രി​യി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingfisherman
News Summary - The mystery of the shooting of the fishmonger continues; A bullet lodged in the ear for scientific examination
Next Story