എൻ.എസ്.എസാണ് ഏറ്റവും വലിയ ഇടതുപക്ഷ വിരുദ്ധത പ്രകടിപ്പിച്ചത് -സി.പി.എം കത്ത്
text_fieldsകെ.എസ്. ശ്രീജിത്ത്
തിരുവനന്തപുരം: എൻ.എസ്.എസാണ് ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഇടതുപക്ഷ വിരുദ്ധത പരസ്യമായി പ്രകടിപ്പിച്ചതെന്ന് സി.പി.എം രേഖ. കഴിഞ്ഞതവണ എതിരായിരുന്ന എസ്.എൻ.ഡി.പി യോഗം പരസ്യമായി സി.പി.എമ്മിെനതിരായ നിലപാട് സ്വീകരിച്ചില്ലെന്നും താഴ്ഘടകങ്ങളിലേക്കുള്ള 'പാർട്ടി കത്തിൽ' സി.പി.എം നേതൃത്വം വ്യക്തമാക്കുന്നു.
ഒന്നാം പിണറായി സർക്കാറുമായി എൻ.എസ്.എസിന് നിസ്സഹകരണ മനോഭാവമായിരുന്നു. എന്നാൽ, വിമർശനങ്ങൾക്ക് മറുപടി പറയുേമ്പാൾ തന്നെ ഏറ്റുമുട്ടൽ ഒഴിവാക്കുന്ന തരത്തിലായിരുന്നു പാർട്ടി നിലപാട്. നായർ സമുദായത്തിലെ പുരോഗമനവാദികൾ തെരഞ്ഞെടുപ്പിൽ പാർട്ടിക്കൊപ്പം നിന്നു. മുൻ തെരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പിയും ബി.ഡി.ജെ.എസും സ്വീകരിച്ച നിലപാട് സി.പി.എമ്മിന് എതിരായിരുന്നു. എസ്.എൻ.ഡി.പി അണികളെ ബി.ജെ.പിയിൽ എത്തിക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് കൂട്ടുകെട്ടും അന്നുണ്ടായി. 10 നിയോജകമണ്ഡലങ്ങളിൽ 25,000ൽപരം വോട്ട് പിടിക്കാനും ബി.ഡി.ജെ.എസിനായി. ഇൗ തെരഞ്ഞെടുപ്പിൽ ആ ശക്തി അവർക്ക് നിലനിർത്താനായില്ല.
പിന്നാക്ക വിഭാഗത്തിലെ ഇടത്തരക്കാർ കൂടുതലായി ബി.ജെ.പിയിലേക്ക് പോകാതെ ശ്രദ്ധിക്കണം. ഒേട്ടറെ ചെറിയ സാമൂഹിക വിഭാഗങ്ങൾ എൽ.ഡി.എഫിനെ സഹായിച്ചു.
ജമാഅത്തെ ഇസ്ലാമി ഇൗ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിെനതിരായ നിലപാടാണ് സ്വീകരിച്ചത്. മുസ്ലിം സമുദായത്തിൽ ഏകീകരണമുണ്ടാക്കി ഇടതുപക്ഷ വിരുദ്ധത ഉറപ്പാക്കാനാണ് ജമാഅത്തെ ഇസ്ലാമിയും അതിെൻറ മുഖമായ 'മാധ്യമം' പത്രവും മീഡിയവണ്ണും വലിയ പരിശ്രമം നടത്തിയത്. മുസ്ലിം ലീഗ് പിന്തുണയും ഇതിന് കിട്ടി. കാന്തപുരം വിഭാഗം സജീവ പിന്തുണ ഇടതുപക്ഷത്തിന് നൽകി. മറ്റ് സംഘടനകളും തീവ്രമായ ഇടതുപക്ഷ വിരുദ്ധത പ്രകടിപ്പിച്ചില്ല. മുസ്ലിം ഏകീകരണ ശ്രമങ്ങളെ പരാജയപ്പെടുത്തിയ ഘടകമാണിത്.
പാർട്ടിയോട് അടുക്കുന്ന മുസ്ലിം ന്യൂനപക്ഷങ്ങളിൽ നിന്നും അംഗങ്ങളെ റിക്രൂട്ട് ചെയ്യണം. മുസ്ലിം മേഖലകളിൽ തെരഞ്ഞെടുപ്പ് കാലത്ത് ഇടത്തരക്കാരുൾപ്പെടെ ധാരാളം ആളുകൾ അനുകൂലമായി. ഇതിൽ ചിലർ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ചത് ഗുണം ചെയ്തു.
ഇങ്ങനെ വരുന്നവരെ പാർട്ടിയോടൊപ്പം ഉറപ്പിച്ച് നിർത്താനും പാർട്ടി അംഗത്വത്തിലേക്ക് കൊണ്ടുവരാനും പ്രത്യേകം ശ്രദ്ധിക്കണം. സമൂഹത്തിലെ വലതുപക്ഷവത്കരണം എതിരാളികൾ ഉപയോഗിക്കുന്നുണ്ട്. എല്ലാതലത്തിലും ഇതിെനതിരെ പ്രവർത്തിക്കണമെന്നും കത്ത് ഒാർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.