Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2024 1:56 PM IST Updated On
date_range 19 March 2024 2:02 PM ISTഎൽ.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത എൻ.എസ്.എസ് ഭാരവാഹിയെ പുറത്താക്കി
text_fieldsbookmark_border
കോട്ടയം: എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത എൻ.എസ്.എസ് ഭാരവാഹിക്കെതിരെ അച്ചടക്ക നടപടി. മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്‍റ് സി.പി. ചന്ദ്രൻ നായരെയാണ് സംഘടനയിൽ നിന്ന് പുറത്താക്കിയത്.
കോട്ടയം ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടന്‍റെ പ്രചാരണ യോഗത്തിലാണ് എൻ.എസ്.എസ് ഭാരവാഹി പങ്കെടുത്തത്.
അതേസമയം, അച്ചടക്ക നടപടിയിൽ പ്രതികരണവുമായി സി.പി. ചന്ദ്രൻ നായർ രംഗത്തെത്തി. തന്നെ സംഘടനയിൽ നിന്ന് പുറത്താക്കിയതല്ലെന്നും സ്വയം രാജിവെച്ചതാണെന്നും സി.പി. ചന്ദ്രൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story