നഷ്ടമെന്ന വാദത്തിനിടയിലും സംസ്ഥാനത്ത് ബസുകളുടെ എണ്ണം ഉയരുന്നു
text_fieldsകോട്ടയം: കനത്ത നഷ്ടം കുറക്കാൻ ബസ് ചാർജ് കൂട്ടണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യത്തിനിടയിലും സംസ്ഥാനത്ത് ബസുകളുടെ എണ്ണം വർധിക്കുന്നു. ഇന്ധന വിലവർധനയും കോവിഡ് പ്രതിസന്ധിയുമടക്കമുള്ള ഘടകങ്ങൾ ചൂണ്ടിക്കാട്ടി നഷ്ടം നികത്താൻ നടപടി വേണമെന്ന് ബസുടമകൾ സർക്കാറിനോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടിലേറെയായി. എന്നാൽ, ഈ കാലഘട്ടത്തിൽ പുതുതായി രജിസ്റ്റർ ചെയ്ത സ്റ്റേജ് കാര്യേജ് ബസുകളുടെ കണക്കിൽ വൻവർധനയാണുള്ളത്.
ഗതാഗത വകുപ്പിൽനിന്നുള്ള കണക്കുകൾ സമാഹരിച്ച് സംസ്ഥാന പ്ലാനിങ് ബോർഡ് തയാറാക്കിയ 2020ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 2012-13 സാമ്പത്തികവർഷം വരെ കേരളത്തിൽ രജിസ്റ്റർ ചെയ്തത് 34,161 സ്റ്റേജ് കാര്യേജ് ബസാണ്. 2019 - 20 ആയപ്പോൾ ഇവയുടെ എണ്ണം 49,342 ആയി. 15,181 ബസിെൻറ വർധന.
കണ്ടം ചെയ്ത ബസുകൾ പട്ടികയിൽനിന്ന് നീക്കിയതോടെ 2013 -14 കാലത്ത് ബസുകളുടെ എണ്ണം 28,386 ആയി കുറഞ്ഞിരുന്നു. 2014- 15ൽ 31,286 ലെത്തി. 2015 -16ൽ 42707, 2016 -17ൽ 44291, 2017 -18ൽ 43575, 2018 -19ൽ 45206 എന്നിങ്ങനെയാണ് മറ്റ് സാമ്പത്തിക വർഷങ്ങളിലെ കണക്ക്. ഇതിൽ കെ.എസ്.ആർ.ടി.സി ബസുകളും ഉൾപ്പെടുമെങ്കിലും 2019 - 20 വർഷം പുതിയ ബസുകളൊന്നും കെ.എസ്.ആർ.ടി.സി നിരത്തിലിറക്കിയിട്ടില്ല.
ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടുന്ന കോൺട്രാക്ട് കാര്യേജുകളെയും ഒമ്നി ബസുകളെയും പ്രത്യേക പട്ടികയിലാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നത്. ഇതാവട്ടെ 2012-13ൽ 1,37,731 ഉണ്ടായിരുെന്നങ്കിൽ 2019-20ൽ 77,431 ആയി കുറഞ്ഞു.
2020 മാർച്ച് 31 വരെയുള്ള കണക്ക് പരിശോധിക്കുേമ്പാൾ ഇതുവരെ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ സ്റ്റേജ് കാര്യേജുകൾ രജിസ്റ്റർ ചെയ്തത് -14,932. കെ.എസ്.ആർ.ടി.സി ബസുകൾ മുഴുവൻ ഇവിടെ രജിസ്റ്റർ ചെയ്യുന്നതിനാലാണ് തലസ്ഥാന ജില്ല ഒന്നാമതെത്തുന്നത്. കൊല്ലം-1649, പത്തനംതിട്ട -857, ആലപ്പുഴ -1541, കോട്ടയം-3230, ഇടുക്കി -1528, എറണാകുളം -4904, തൃശൂർ - 4724, പാലക്കാട് - 2449, മലപ്പുറം - 3954, കോഴിേക്കാട് - 3988, വയനാട് - 884, കണ്ണൂർ - 4177, കാസർകോട് - 823 എന്നിങ്ങെനയാണ് മറ്റ് ജില്ലകളിലെ കണക്ക്.
2019 -20 സാമ്പത്തിക വർഷം പുതുതായി രജിസ്റ്റർ ചെയ്യപ്പെട്ട ആകെ ബസുകൾ 2074 എണ്ണമുണ്ടെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. തിരുവനന്തപുരം -258, കൊല്ലം -225, പത്തനംതിട്ട -61, ആലപ്പുഴ -216, കോട്ടയം -270, ഇടുക്കി -71, എറണാകുളം -514, തൃശൂർ -194, പാലക്കാട് -151, മലപ്പുറം - 237, കോഴിേക്കാട് -188, വയനാട് -34, കണ്ണൂർ -222, കാസർകോട് -63 എന്നിങ്ങെനയാണ് ഇക്കാലയളവിൽ ഒാരോ ജില്ലയിലും എത്തിയ പുതിയ ബസുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.