ആദിവാസി സമൂഹം നേരിടുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കാൻ നടപടിവേണമെന്ന് ഉദ്യോഗസ്ഥ സംഘടന (എ.ടി.ഇ.ഒ)
text_fieldsഅട്ടപ്പാടി: ആദിവാസി സമൂഹം നേരിടുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ നടപടിവേണമെന്ന് അട്ടപ്പാടി ആദിവാസി ഉദ്യോഗസ്ഥ സംഘടന (എ.ടി.ഇ.ഒ). ആദിവാസി ഉദ്യോഗസ്ഥ സംഘടനയുടെ അഞ്ചാമത് അർദ്ധവാർഷിക സമ്മേളനം ഞായറാഴ്ച മട്ടത്തുക്കാട് ആദി ഓഡിറ്റോറിയത്തിൽ നടത്തി. അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ പി.വി സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചൂഷണങ്ങൾ അവസാനിപ്പിക്കാൻ സാമൂഹികപരമായും സാമ്പത്തികപരമായും എല്ലാ മേഖലകളിലും ആദിവാസികൾ സ്വയംപര്യാപ്തത കൈവരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തമായി സ്കുളുകളും, ആശുപത്രിയും, സുപ്പർ മാർക്കറ്റുകൾ, തൊഴിൽ സംരഭംങ്ങൾ എന്നിവ തുടങ്ങുവാൻ ആവശ്യമായ ഇടപ്പെടാൽ സമൂഹത്തിന്റെ കൂട്ടായ ഐക്യത്തിലൂടെ ഉണ്ടാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആദിവാസി ഉദ്വോഗസ്ഥൻമാർ ജോലി സ്ഥലങ്ങളിൽ നേരിടുന്ന വിവേചനങ്ങൾ, മാനസിക പീഡനങ്ങൾ എന്നിവക്കെതിരെ ശക്തമായി ഇടപ്പെടൽ നടത്തുവാനും സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുവാൻ ആവശ്യമായ നടപ്പടി ഭാവിയിൽ സ്വീകരിക്കാനും സംഘടനയ്ക്ക് സ്വന്തമായ ഓഫീസ് കെട്ടിടത്തിന് ആവശ്യമായ ഭൂമി വാങ്ങാനും സമ്മേളനം തീരുമാനിച്ചു.
രാവിലെ 9.30ന് സമ്മേളന നഗരിയിൽ ശക്തിവേൽ പതാക ഉയർത്തി. സമ്മേളനത്തിൽ പ്രസിഡന്റ് എസ്.എൻ പളനിസ്വാമി അധ്യക്ഷത വഹിച്ചു. അട്ടപ്പാടിയിൽ തുടർക്കഥയാവുന്ന ശിശു മരണത്തിന് ഇരയായ കുഞ്ഞുങ്ങൾക്കും സമാജത്തിന് വേണ്ടി ശബ്ദമുയർത്തി മുൻകാലങ്ങളിൽ മരണപ്പെട്ടവർക്ക് പ്രത്യേക അനുശോചനം സംഘടന വെസ് പ്രസിഡന്റ് എ. ശെൽവി അവതരിപ്പിച്ചു.
സംഘടനയുടെ അർദ്ധവാർഷിക വരവ് ചെലവ് കണക്ക് ട്രഷറർ രംഗസ്വാമിയും സംഘടന റിപ്പോർട്ട് സെക്രട്ടറി ശക്തിവേലുംഅവതരിപ്പിച്ചു. പ്രമേയത്തിലെ വിഷയത്തിൽ പൊതു ചർച്ചയും നടത്തി. സമാപനത്തിൽ സംഘടന ജോയിന്റ് സെക്രട്ടറി ദീപാവിജയൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.