ഒറ്റത്തവണ കെട്ടിടനികുതി വർധനക്ക് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യം
text_fieldsതിരുവനന്തപുരം: ഒറ്റത്തവണ കെട്ടിടനികുതിയിലും ആഡംബരനികുതിയിലും വരുത്തുന്ന വർധനക്ക് കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യം നൽകി ഉത്തരവ്. ഇക്കൊല്ലം ഏപ്രിൽ ഒന്നിനോ അതിന് ശേഷമോ നിർമാണം പൂർത്തിയാക്കിയ എല്ലാ ഗാർഹിക,-ഗാർഹികേതര കെട്ടിടങ്ങൾക്കും പുതിയ നിരക്കിൽ നികുതി നൽകണം.
1999 ഏപ്രിൽ ഒന്നിനോ അതിന് ശേഷമോ പൂർത്തിയാക്കിയ എല്ലാ ഗാർഹിക കെട്ടിടങ്ങൾക്കും പുതുക്കിയ നിരക്കിൽ ആഡംബരനികുതിയും നൽകണം. ധനകാര്യ ആക്ടിൽ വരുത്തിയ ഭേദഗതി പ്രകാരമാണ് വർധന. റവന്യൂവകുപ്പാണ് ഇൗ നികുതി ഇൗടാക്കുന്നത്. 30 ശതമാനം വരെ വർധന വരും.
അതേസമയം, കരടിൽ ഗ്രാമപഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഒരേ സ്ലാബിൽ ഉൾപ്പെടുത്തിയത് തിരുത്തി. ആദ്യ നിർദേശത്തിൽ ഗ്രാമപഞ്ചായത്തുകളിലെ കെട്ടിടങ്ങൾക്ക് 200 മുതൽ 250 ശതമാനംവരെ വർധനയുണ്ടാകുമായിരുന്നു.
250 ച. മീറ്റിന് മുകളിൽ - ഗ്രാമം 7800 രൂപ, അധികമുള്ള ഒാരോ 10 ചതുരശ്ര മീറ്ററിനും 1560 രൂപ, മുനിസിപ്പാലിറ്റി- 14000, അധികമുള്ള ഒാരോ 10 ച. മീറ്ററിനും 3100 വീതം, കോർപറേഷൻ - 21000, അധികമുള്ള ഒാരോ 10 ച.മീറ്ററിനും 3900 വീതം
250ന് മുകളിൽ - ഗ്രാമം -23400, ഒാരോ അധിക 10 ച. മീറ്ററിനും 2340 വീതം. മുനിസിപ്പാലിറ്റി 46800, ഒാരോ അധികം10 ച. മീറ്ററിനും 4600 വീതം, കോർപറേഷൻ - 70200, ഒാരോ അധിക 10 ചതുരശ്ര മീറ്ററിനും 5800 വീതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.