പിന്നാക്കക്കാരുടെ മോചനം വിദ്യാഭ്യാസത്തിലൂടെ മാത്രം- കെ.രാധാകൃഷ്ണൻ
text_fieldsകോഴിക്കോട് : പിന്നാക്കക്കാരുടെ മോചനം വിദ്യാഭ്യാസത്തിലൂടെ മാത്രമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. അട്ടപ്പാടിയിൽ പുതുതായി ആരംഭിച്ച ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം. അട്ടപ്പാടിയിലെ ആദിവാസി ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സ്കൂൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയിലെ ആദിവാസി ജനതയുടെ വിദ്യാഭ്യാസ പുരോഗതിയിൽ ഇതൊരു നാഴികകല്ലാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള യുവ തലമുറയെ വാർത്തടുക്കാൻ ഇത്തരം പഠന സംവിധാനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.എസ്.ഇ സിലബസിലുള്ള സ്കൂളിൽ ആറാം ക്ലാസിലേക്ക് 60 പട്ടിക വർഗ വിദ്യാർത്ഥികൾക്ക് 12-ാം ക്ലാസുവരെ ഇവിടെ താമസിച്ച് പഠിക്കാം. അഗളി കില കാമ്പസിൽ നടന്ന പരിപാടിയിൽ വി.കെ ശ്രീകണ്ഠൻ എം.പി അധ്യക്ഷത വഹിച്ചു. എൻ.ഷംസുദ്ദീൻ എം.എൽ.എ മുഖ്യാതിഥിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.