ഓർഡിനൻസിൽ ഒപ്പിടില്ല; കൂടുതൽ സമയം വേണമെന്ന് ഗവർണർ
text_fieldsന്യൂഡൽഹി: സംസ്ഥാന സർക്കാറിനെ പ്രതിസന്ധിയിലാക്കി ഓർഡിനൻസ് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസുകളിൽ ഒപ്പിടാനാകില്ലെന്നും കൂടുതൽ പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.
ഓർഡിനൻസിൽ കണ്ണുംപൂട്ടി ഒപ്പിടാനാവില്ല. കൂടുതൽ സമയം വേണം. ഒറ്റ ദിവസം കൊണ്ട് എല്ലാം തീരുമാനമാക്കാനാവില്ല. ഓർഡിനൻസുകളിൽ കൃത്യമായ വിശദീകരണം വേണം. ജനാധിപത്യമൂല്യം ഉയർത്തിപിടിക്കണം. ഓർഡിനൻസ് ഭരണം നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകായുക്ത നിയമഭേദഗതി അടക്കം നിർണായകമായ 11 ഓർഡിനൻസുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഗവർണർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി അര മണിക്കൂറോളം ചർച്ച നടത്തിയിട്ടും ഗവർണർ വഴങ്ങിയില്ല.
നിർണായകമായ 11 ഓർഡിനൻസുകൾ ആണ് പുതുക്കി ഇറക്കുന്നതിനായി ഗവർണറുടെ പരിഗണനയിൽ ഉള്ളത്. കഴിഞ്ഞ മാസം 27ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്ത്. 28ന് രാജ്ഭവനിലേക്ക് അയച്ച ഫയലുകളിൽ ഇതു വരെ ഗവർണർ ഒപ്പിട്ടിട്ടില്ല. ഏറെ വിവാദമായ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് അടക്കമാണ് ഗവർണറുടെ പരിഗണനക്ക് കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.