സംഭാഷണം എഡിറ്റ് ചെയ്തത്, യഥാർഥ ശബ്ദരേഖ പുറത്തുവിടും -ഷാജ് കിരൺ
text_fieldsതിരുവനന്തപുരം: സ്വപ്ന സുരേഷ് പുറത്തുവിട്ട സംഭാഷണം എഡിറ്റ് ചെയ്തതാണെന്ന് ഷാജ് കിരണ്‍. പല ദിവസങ്ങളിലെ സംഭാഷണം എഡിറ്റ് ചെയ്തതാണ് പുറത്തുവന്നിട്ടുള്ളത്. മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞ സംഭാഷണം പഴയതാണ്. ശബ്ദം തന്‍റേതാണ്. എന്നാൽ, ഒരുമാസം മുമ്പ് എച്ച്.ആർ.ഡി.എസിൽ പോയപ്പോൾ മറ്റൊരു സന്ദർഭത്തിൽ പറഞ്ഞതും പല സമയങ്ങളിലായി സംസാരിച്ചതുമെല്ലാം ചേർത്തിട്ടുള്ളതാണിത്. ശബ്ദരേഖ പരിശോധനക്ക് അയക്കണം. പൂർണരൂപം സുഹൃത്തിന്‍റെ ഫോണിലുണ്ട്. അത് വീണ്ടെടുത്ത് ശനിയാഴ്ച ഏഴിന് മുമ്പ് പുറത്തുവിടുമെന്നും ഷാജ് കിരൺ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയെന്ന് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ പരിചയമില്ല. അദ്ദേഹത്തിനുവേണ്ടി സ്വപ്‌നയോട് സംസാരിച്ചിട്ടില്ല. എഫ്.സി.ആർ.ഐ സംബന്ധിച്ച വിവരങ്ങളാണ് സ്വപ്‌നയോട് സംസാരിച്ചത്.
മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്‍റെയും സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള ശബ്ദരേഖ മറ്റൊരു സന്ദര്‍ഭവുമായി ബന്ധപ്പെട്ട് പറഞ്ഞതാണ്. ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു അത്.
എച്ച്.ആർ.ഡി.എസ് ബിലീവേഴ്‌സ് ചർച്ചിൽനിന്ന് എഫ്.സി.ആർ.ഐ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2016ൽ ബിലീവേഴ്‌സിന്‍റെ എഫ്.സി.ആർ.ഐ പോയിരുന്നെന്നും പിന്നെ എങ്ങനെ പണം വാങ്ങി നൽകാനാകുമെന്നെല്ലാം വ്യക്തമാക്കിയതാണ്. ഈ സന്ദർഭത്തിലാണ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്ത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെയും സി.പി.എം സംസ്ഥാന സെക്രട്ടറിയെയും കുറിച്ച് പറഞ്ഞത്.
ശിവശങ്കറിനെ ജീവിതത്തിൽ കണ്ടിട്ടില്ല. എ.ഡി.ജി.പി അജിത് കുമാറിനെ ഒരു തവണ മാത്രമേ വിളിച്ചിട്ടുള്ളൂ. മുൻ മാധ്യമപ്രവർത്തകനും സ്വപ്‌നയുടെ സുഹൃത്ത് എന്നെല്ലാം പരിചയപ്പെടുത്തിയാണ് എ.ഡി.ജി.പിയോട് സംസാരിച്ചത്. അത് സരിത്തിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യം അറിയാനായിരുന്നെന്നും ഷാജ് കിരൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.