ആർ.എസ്.എസ് ദേശീയ നേതൃത്വവുമായി ഒാർത്തഡോക്സ് -യാകോബായ പ്രതിനിധികൾ ചർച്ച നടത്തി
text_fieldsകൊച്ചി: സഭാതർക്കം പരിഹാരമില്ലാതെ തുടരുന്നതിനിടെ ആർ.എസ്.എസ് കാര്യാലയത്തിെലത്തി ഓർത്തഡോക്സ്, യാക്കോബായ വിഭാഗം ബിഷപ്പുമാരുെടയും നേതാക്കളുെടയും ചർച്ച. രാവിലെ ഓർത്തഡോക്സ് വിഭാഗവും ഉച്ചക്കുശേഷം യാക്കോബായ വിഭാഗവുമാണ് കൊച്ചി എളമക്കരയിലെ ആർ.എസ്.എസ് ആസ്ഥാനത്ത്, ഗുജറാത്തി ൽനിന്നുള്ള ദേശീയ സഹസർ കാര്യവാഹ് മൻമോഹൻ വൈദ്യയുമായി ചർച്ച നടത്തിയത്. പള്ളിത്തർക്കവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പുറമെ നിലവിലെ മറ്റ് രാഷ്ട്രീയ സ്ഥിതിഗതികളും ചർച്ച ചെയ്തെന്നാണ് ചർച്ചക്കുശേഷം പുറത്തിറങ്ങിയ സഭാ നേതാക്കൾ പറഞ്ഞത്.
ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന ചുമതലയുള്ള ബിഷപ് ഗീവർഗീസ് മാർ യൂലിയോസ്, കൊച്ചി ഭദ്രാസന ചുമതലയുള്ള ബിഷപ് യാക്കോബ് മാർ ഐറേനിയോസ് എന്നിവരാണ് രാവിലെ ചർച്ച നടത്തിയത്. സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ്, ഫാ. റീബാപോൾ വട്ടവേലിൽ എന്നിവരാണ് യാക്കോബായ സഭക്കുവേണ്ടി ചർച്ചക്കെത്തിയത്.
സഭാ വിഷയത്തിൽ രണ്ടറ്റത്ത് നിൽക്കുന്ന ഇരുവിഭാഗത്തെയും ഈ തെരഞ്ഞെടുപ്പിൽ തങ്ങൾക്കൊപ്പം നിർത്തുകയെന്ന ബി.ജെ.പി അജണ്ടയുടെ ഭാഗമായാണ് ചർച്ച നടത്തിയതെന്നാണ് അറിയുന്നത്. ഓർത്തഡോക്സ് വിഭാഗവുമായുള്ള ചർച്ചക്ക് നിലവിൽ ആർ.എസ്.എസുമായി അടുത്ത ബന്ധം പുലർത്തുന്ന അഹമ്മദാബാദ് ബിഷപ് മുഖേനയാണ് പാർട്ടി നേതൃത്വം വഴിയൊരുക്കിയത്.
സഭയോടുള്ള സംസ്ഥാന സർക്കാർ നിലപാടിൽ എതിർപ്പും യു.ഡി.എഫ് നിലപാടിൽ വിശ്വാസ്യത കൽപിക്കുകയും ചെയ്യാത്ത ഓർത്തഡോക്സ് സഭ ഒപ്പം നിന്നാൽ മൂന്ന് മണ്ഡലത്തിലെങ്കിലും എൻ.ഡി.എക്ക് വിജയസാധ്യത കൂട്ടാമെന്നാണ് കണക്കുകൂട്ടൽ. പള്ളികൾ തങ്ങൾക്ക് വിട്ടുനൽകണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന ആവശ്യമാണ് ഓർത്തഡോക്സ് സഭക്കുള്ളത്. അതേസമയം, നേരത്തേ മുഖ്യമന്ത്രി നേരിട്ടും ഉപസമിതിയുടെ നേതൃത്വത്തിലും നിരവധി തവണ നടന്ന ചർച്ചകളിൽനിന്ന് സഭാ പ്രതിനിധികള്‍ വിട്ടുനിന്നിരുന്നു.
സുപ്രീംകോടതി വിധി തങ്ങൾക്കെതിരല്ലെന്ന് കരുതുന്ന യാക്കോബായ സഭയെയും കൂടെ നിർത്താനുള്ള തന്ത്രത്തിെൻറ ഭാഗമായാണ് അവരെയും ചർച്ചക്ക് വിളിച്ചത്്. നേരത്തേ മുതൽ പ്രധാനമന്ത്രിയുടെ ഇടപെടലിനെത്തുടർന്നെന്ന പേരിൽ മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള യാക്കോബായ സഭയുമായി ചർച്ച നടത്തുന്നുണ്ട്. ഇതിെൻറ തുടർച്ചയായാണ് ആർ.എസ്.എസ് കാര്യാലയത്തിലെ ചർച്ച. സംസ്ഥാന സർക്കാറിനൊപ്പം നിന്നിരുന്ന യാക്കോബായ വിഭാഗത്തിലെ ഇപ്പോൾ പ്രകടമായ ചാഞ്ചാട്ടം മുതലെടുക്കുകയാണ് ചർച്ചയുെട ലക്ഷ്യം. പ്രശ്നപരിഹാരത്തിന് സാധിച്ചാൽ ദീർഘകാലാടിസ്ഥാനത്തിൽ തന്നെ സംസ്ഥാനത്ത് പാർട്ടിക്ക് അത് ഗുണം ചെയ്യുമെന്നും ബി.ജെ.പിയും ആർ.എസ്.എസും കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.