Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉടമ അമേരിക്കയിൽ,...

ഉടമ അമേരിക്കയിൽ, വീട്ടിൽ താമസം വേറെ ആരോ, കൊച്ചി പൊലീസ് കമീഷണർക്ക് പരാതി

text_fields
bookmark_border
kerala police
cancel

കൊച്ചി: അമേരിക്കയിൽ സ്ഥിര താമസമാക്കിയ വീട്ടുടമയുടെ കൊച്ചിയിലെ വീട്ടിൽ അപരിചിതർ താമസിക്കുന്നതായി പരാതി. വീട്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പൂട്ടിക്കിടന്ന വീട്ടിൽ വേറെ കുടുംബം താമസിക്കുന്നതായി അമേരിക്കയിൽ താമസിക്കുന്ന അജിത് കെ. വാസുദേവൻ കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് ഇ മെയിലിലൂടെ പരാതി നൽകിയത്. വൈറ്റില ജനതാ റോഡിലാണ് വീടുള്ളത്. ഇത് വാടകക്ക് നൽകിയിട്ടില്ല. ​

2023ൽ ഒഴികെ എല്ലാവർഷവും ഉടമ നാട്ടിൽ വന്നിരുന്നു. രണ്ട് തവണകളായി 5000ത്തിനു മുകളിൽ വൈദ്യുതി ബിൽ വന്നപ്പോൾ പരിശോധിക്കാൻ കെ.എസ്.ഇ.ബിക്ക് പരാതി നൽകിയിരുന്നു ഇദ്ദേഹം. അതിനിടെ ബിൽ കൂടാൻ കാരണം അന്വേഷിക്കാൻ ചെലവന്നൂർ സ്വദേശികളായ രണ്ട് പേരെ വീട്ടിലേക്ക് അയച്ചപ്പോഴാണ് ത​ന്റെ വീട്ടിൽ വേറെ ആരോ താമസിക്കുന്നു​ണ്ടെന്നു മനസിലായത്.

അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്നു ഉടമ ശനിയാഴ്ച നൽകിയ പരാതിയിൽ പറയുന്നു. പരാതി മരട് പൊലീസിനു കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ComplaintKochi Police CommissionerNRI American
News Summary - The owner is in America, someone else lives in the house, complaint to Kochi Police Commissioner
Next Story