Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിറ്റൂരില്‍...

ചിറ്റൂരില്‍ പിടിച്ചെടുത്ത സ്പിരിറ്റിന്റെ ഉടമകള്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ -വി.ഡി. സതീശൻ

text_fields
bookmark_border
ചിറ്റൂരില്‍ പിടിച്ചെടുത്ത സ്പിരിറ്റിന്റെ ഉടമകള്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ -വി.ഡി. സതീശൻ
cancel

കോഴിക്കോട്: ചിറ്റൂരില്‍ പിടിച്ചെടുത്ത സ്പിര്റ്റിന്റെ ഉടമകള്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാതിരാ നാടകത്തിനും ട്രോളി നാടകത്തിനും ശേഷം എം.ബി രാജേഷും അളിയനും അവതരിപ്പിക്കുന്ന മൂന്നാമത്തെ നാടകമാണ് സ്പിരറ്റ് പിടിച്ചത്. ആരുടേതായിരുന്നു ആ സ്പിരിറ്റ്? പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റ് എം.ബി രാജേഷിനെ വെല്ലുവിളിച്ചല്ലോ? സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടേതായിരുന്നു സ്പിരിറ്റ്.

സ്പിരിറ്റുമായി പിടിക്കപ്പെട്ടയാള്‍ കോണ്‍ഗ്രസുകാരനൊന്നുമല്ല. അയാള്‍ വാടകയ്ക്ക് എടുത്ത കൊടുത്ത സ്ഥലത്താണ് സ്പിറ്റ് സൂക്ഷിച്ചിരുന്നത്. സ്ഥലം വാടകക്ക് എടുത്ത് കൊടുത്ത ആളെയാണ് അറസ്റ്റു ചെയ്തത്. സ്പിരിറ്റ് അവിടേക്ക് കൊണ്ടുവന്നത് സി.പി.എമ്മിന്റെ രണ്ടു ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. മന്ത്രി എം.ബി രാജേഷ് ഏത് നാടകം കൊണ്ടുവന്നാലും അത് സി.പി.എമ്മിനു തന്നെ തിരിച്ചടിക്കും.

ഇതേക്കുറിച്ച് അന്വേഷിച്ചാല്‍ സി.പി.എമ്മുകാരാണ് സ്പിരിറ്റ് കൊണ്ടു വന്നതെന്ന് വ്യക്തമാകും. മന്ത്രി എം.ബി രാജേഷിന്റെ കാലത്താണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കച്ചവടവും സ്പിരിറ്റ് കച്ചവടവും നടക്കുന്നത്. സി.പി.എം എന്ന പാര്‍ട്ടി സ്പിരിറ്റ് കച്ചവടത്തിനും മയക്കുമരുന്ന് കച്ചവടത്തിനും രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്ന പാര്‍ട്ടിയാണ്.

ചിറ്റൂരില്‍ സി.പി.എമ്മിന്റെ അനുമതിയും മന്ത്രി എം.ബി രാജേഷിന്റെ അറിവും ഇല്ലാതെ ഒരു ലിറ്റര്‍ സ്പിരിറ്റ് പോലും കടുന്നു പോകില്ല. സ്പിരിറ്റ് കച്ചവടത്തിന് സി.പി.എമ്മാണ് പിന്തുണ നല്‍കുന്നത്. ഇപ്പോള്‍ പിടിച്ച സ്പിരിറ്റിന്റെ ഉടമകള്‍ സി.പി.എമ്മുകാരാണ്. അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. ഡി.സി.സി വൈസ് പ്രസിഡന്റ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ പേര് ഉള്‍പ്പെടെ പറഞ്ഞിട്ടും മന്ത്രി പ്രതികരിച്ചില്ലല്ലോ. എല്ലാ നേരവും മാധ്യമങ്ങളെ കാണുന്ന പ്രതിപക്ഷ നേതാവിന് എന്താണ് മൗനമെന്നാണ് മന്ത്രി ചോദിച്ചത്.

എവിടെയെങ്കിലും സ്പിരിറ്റ് പിടിച്ചാല്‍ ഞാന്‍ എന്തിനാണ് മറുപടി പറയന്നത്. ഞാന്‍ മാധ്യമ പ്രവര്‍ത്തകരെ കാണുന്നതില്‍ മന്ത്രിക്ക് എന്തിനാണ് ഇത്ര അസ്വസ്ഥത? മന്ത്രിയുടെ എല്ലാ നാടകങ്ങളും പൊളിഞ്ഞു. നീല ട്രോളി ബാഗ് ദൂരേക്ക് വലിച്ചെറിയണമെന്നാണ് കൃഷ്ണദാസ് പറഞ്ഞത്. സി.പി.എം കൊണ്ടു വന്ന എല്ലാ വിഷയങ്ങളും തിരിച്ചടിച്ചു. സ്പിരിറ്റും തിരിച്ചടിക്കും.

ചേലക്കരയില്‍ അയ്യായിരത്തില്‍ താഴെ വോട്ടിന് യു.ഡി.എഫ് വിജയിക്കും. എല്‍.ഡി.എഫ് തോറ്റു പോകുമെന്ന് മുഖ്യമന്ത്രിക്ക് പറായനാകില്ല. പാലക്കാട് അവസാനഘട്ടത്തില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം. ബി.ജെ.പിയിലേക്ക് സീറ്റ് ചോദിച്ചു പോയ ആളെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ സി.പി.എമ്മിന് രണ്ടാം സ്ഥാനത്തേക്ക് എത്താനുള്ള സാധ്യത അവര്‍ തന്നെ ഇല്ലാതാക്കി.

പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കും. ഇനിയും നാടകങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഭൂരിപക്ഷം പതിനയ്യായിരത്തിന് മുകളിലാകും. സി.പി.എമ്മിലെ ഉദാത്ത കമ്മ്യൂണിസ്റ്റുകള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. സി.പി.എമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ് ആരും ഹാക്ക് ചെയ്തിട്ടില്ല. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും ഞങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ പോസ്റ്റ് വന്നതില്‍ സന്തോഷമുണ്ട്.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മലബാര്‍ മേഖലയില്‍ സി.പി.എം വോട്ട് യു.ഡി.എഫിന് കിട്ടി. തൃശൂര്‍ ഉള്‍പ്പെടെ തിരുവിതാംകൂറില്‍ സി.പി.എം വോട്ട് ബി.ജെ.പിയിലേക്ക് ഒഴുകിപ്പോയി. പാര്‍ട്ടി ബാക്കിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന നല്ല കമ്മ്യൂണിസ്റ്റുകാര്‍ പാലക്കാടും ചേലക്കരയിലും യു.ഡി.എഫിന് വോട്ട് ചെയ്യും. പാവപ്പെട്ട കമ്മ്യൂണിസ്റ്റുകാരെ ചതിച്ചു കൊണ്ടാണ് സി.പി.എം നേതാക്കളും ബി.ജെ.പി നേതാക്കളും തമ്മില്‍ ഡീല്‍ നടത്തുന്നത്. ഡീലില്‍ അംഗമല്ലാത്ത പാവം പാര്‍ട്ടി പ്രവര്‍ത്തകരാണ് യു.ഡു.എഫിന് വോട്ട് ചെയ്യുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM local committeeV. D. Satheesanseized liquor in Chittoor
News Summary - The owners of the spirit seized in Chittoor are CPM local committee members- V. D. Satheesan
Next Story