ഫലസ്‌തീൻ ജനതയുടേത് വർത്തമാനകാലത്തിന്റെ സമാനതയില്ലാത്ത വേദന -എൻ.എസ്. മാധവൻ
text_fieldsകോഴിക്കോട്: ഫലസ്‌തീൻ ജനതയുടെ ദുരിതം വർത്തമാനകാലത്തിന്റെ സമാനതയില്ലാത്ത വേദനയാണെന്ന് കഥാകാരൻ എൻ.എസ്. മാധവൻ. ബാലസംഘം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങൾ ഉൾക്കൊണ്ടും ആഘോഷിച്ചുമാണ് പുതുതലമുറ വളരേണ്ടത്. മതത്തിന്റെ പേരിൽ ആളുകൾ മറ്റു മതങ്ങളെയും വിശ്വാസങ്ങളെയും ഇല്ലാതാക്കി ആധിപത്യം നേടാനാണ് നോക്കുന്നതെന്നും മാധവൻ പറഞ്ഞു.
എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്‌ണൻ, സി.പി.എം ജില്ല സെക്രട്ടറി പി.മോഹനൻ, ബാലസംഘം സംസ്ഥാന ജോ. കൺവീനർ എം.പ്രകാശൻ, സ്വാഗത സംഘം കൺവീനർ പി.നിഖിൽ, ബാലസംഘം സംസ്ഥാന കോ ഓഡിനേറ്റർ അഡ്വ. എം രൺദീഷ്, സംസ്ഥാന ജോ. കൺവീനർ മീര ദർശക് എന്നിവർ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ബി. അനൂജ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി എൻ.ആദിൽ പ്രവർത്തന റിപ്പോർട്ടും കൺവീനർ ടി.കെ നാരായണ ദാസ് സംഘടനാ റിപ്പോർട്ടും ജോ. സെക്രട്ടറി ഹാഫിസ് ഇബ്രാഹീം അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർപേഴ്‌സൻ കെ.കെ ലതിക സ്വാഗതവും ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. സപന്യ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.