പഞ്ചായത്ത് പ്രസിഡൻറ് സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ട് കുളത്തിൽ വീണു
text_fieldsപിരായിരി: പഞ്ചായത്ത് ഓഫിസിലെ ജീപ്പ് നിയന്ത്രണം വിട്ട് പാത നിരപ്പിൽ നിന്ന് ഏഴടിയോളം താഴ്ചയുള്ള കുളത്തിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന പ്രസിഡൻറും അംഗവും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു.ക്ഷേമകാര്യ ചെയർപേഴ്സൺ സൗജയെ പരിക്കുകളോടെ മേലാമുറി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12.30ന് പിരായിരി മേപ്പറമ്പ് പേഴുംകര ചെറക്കുളത്തിലേക്കാണ് ജീപ്പ് മറിഞ്ഞത്.
മൂന്നുതവണ തലകീഴായി മറിഞ്ഞാണ് ജീപ്പ് നിന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡൻറ് പി. സുമതിയും ഡ്രൈവർ റഫീഖും പരിക്കൊന്നും ഏൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ ഒപ്പമുണ്ടായിരുന്ന പതിനൊന്നാം വാർഡ് അംഗവും പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സണുമായ സൗജക്ക് നിസാര പരിക്കേറ്റു.
പേഴുംകര-കാവിൽ പാട് റോഡിന്റെ വശങ്ങളിൽ വ്യാപക മാലിന്യം കുന്നുകൂടിയെന്ന നിരന്തര പരാതിയിൽ സ്ഥലം സന്ദർശിക്കാൻ പോയതായിരുന്നു. ആർക്കും പരിക്കില്ലാതെ രക്ഷപ്പെട്ട ആശ്വാസത്തിലാണ് ഭരണസമിതിയും നാട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.