നിര്‍ത്തിയിട്ട കാറും ആംബുലന്‍സുകളും കത്തിനശിച്ചു; കത്തിച്ചതാണെന്ന് പരാതി
text_fieldsകോഴിക്കോട്: എരഞ്ഞിപ്പാലം അരയിടത്ത് പാലം മിനി ബൈപ്പാസിൽ റോഡരികില്‍ നിര്‍ത്തിയിട്ട കാറും ആംബുലന്‍സുകളും കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ച 2.40ഓടെ സരോവരം പാര്ക്കിന് എതിര്‍വശത്താണ് സംഭവം. കക്കോടി സ്വദേശി വിദ്യയുടെ പേരിലുള്ള 2017 മോഡല്‍ സ്വിഫ്റ്റ് ഡിസയര്‍ കാറാണ് മൂഴുവനായി കത്തിയത്.
അടുത്ത് നിർത്തിയ മാരുതി എകോ ആംബുലൻസും പൂർണമായി കത്തി. തൊട്ടടുത്ത ടെംേപാ ട്രാവലർ ആംബുലൻസിൽ ഭാഗികമായി തീപടർന്നു.
ഇതിെൻറ മുൻഭാഗത്താണ് കത്തിയത്. ടാക്സി സര്‍വിസ് നടത്തുന്ന കാര്‍ രണ്ടു മണിയോടെയാണ് ഇവിടെ പാര്‍ക്ക് ചെയ്തത്. അരമണിക്കൂറിനുള്ളില്‍ തന്നെ കാറില്‍നിന്ന് തീ ഉയരുകയും ചെയ്തു. തുടര്‍ന്ന് തൊട്ടടുത്ത് നിര്‍ത്തിയിട്ട ആംബുലന്‍സിലേക്ക് തീപടരുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റു ആംബുലന്‍സുകളിലെ ഡ്രൈവര്‍മാര്‍ പൊലീസിനേയും ഫയര്‍ഫോഴ്സിനേയും വിവരമറിയിക്കുകയായിരുന്നു. ബീച്ചില്‍നിന്ന് രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. ആംബുലന്‍സുകളും ടാക്സി വാഹനങ്ങളും പതിവായി നിര്‍ത്തിയിടാറുള്ള ഒഴിഞ്ഞ സ്ഥലമാണിത്. മനഃപൂർവം കത്തിച്ചതാണെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു.
കാറിെൻറ മുൻവശത്തെ ചില്ല് തകർത്ത് തീകത്തിച്ച് സീറ്റിലേക്കെറിഞ്ഞതായാണ് സംശയം. ഇക്കാര്യവും നടക്കാവ് എസ്.ഐ നിയാസിെൻറ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.