പാർട്ടിയെ ഒറ്റിയിട്ടില്ല, അതിനേക്കാൾ നല്ലത് ആത്മഹത്യ -എൻ.എസ്. നൂസൂർ
text_fieldsതിരുവനന്തപുരം: രണ്ട് പതിറ്റാണ്ടുനീണ്ട രാഷ്ട്രീയ പ്രവർത്തനത്തിനിടെ പാർട്ടിയെ ഒറ്റിക്കൊടുക്കുന്ന ഒരു നടപടിയും തന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അങ്ങനെയൊരു സാഹചര്യം വന്നാൽ അതിനേക്കാൾ നല്ലത് ആത്മഹത്യയാണെന്നും എൻ.എസ്. നൂസൂർ. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിശദീകരിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിലാണ് പരാമർശങ്ങൾ.
ചിന്തൻ ശിബിർ ക്യാമ്പിലെ വാർത്തകൾ ചോർന്നതിന്‍റെയും ശബരീനാഥന്‍റെ അറസ്റ്റിലേക്ക് നയിച്ച വാട്സ്ആപ് ചോർച്ചയുടെയും ഉത്തരവാദിയെന്ന നിലയിലാണ് സസ്പെൻഷനെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണവും ആളുകളുടെ ധാരണയും. യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്സ്ആപ് ചാറ്റുകൾ ചോരുന്ന സംഭവങ്ങളിൽ യഥാർഥ ഒറ്റുകാരെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ നേതൃത്വത്തിന് താനടക്കം 12 പേർ ഒപ്പിട്ട് കഴിഞ്ഞദിവസം കത്തയച്ചിരുന്നു. ഈ കത്ത് മാധ്യമങ്ങൾക്ക് നൽകിയത് കുറ്റമായി കണ്ടാണ് തങ്ങൾക്കെതിരെ നടപടിയെടുത്തത്. ഇക്കാര്യത്തിൽ കടുത്ത നിരാശയും പ്രതിഷേധവുമുണ്ട്. കത്ത് പുറത്തുവിട്ടത് തെറ്റാണെന്ന് അഖിലേന്ത്യ നേതൃത്വത്തിന് തോന്നിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുന്നു.
ഷാഫി പറമ്പിൽ തന്നെ ടാർഗറ്റ് ചെയ്യുന്നുവെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. കുറ്റംചെയ്തവർ ആരെന്ന് കണ്ടുപിടിക്കാൻ കഴിയുന്ന നേതൃത്വം ഇപ്പോഴും പാർട്ടിയിലുണ്ട്. കേന്ദ്ര നേതൃത്വം അന്വേഷണ കമീഷനെ വെച്ചാൽ തെളിവുകൾ കൈമാറും. തന്‍റെ ശരീരത്തിൽ പല ഭാഗത്തും പാടുകളുണ്ട്. അതൊക്കെ സി.പി.എമ്മുകാർ തന്ന സമ്മാനമാണ്. ഇതുംവെച്ച് സി.പി.എമ്മിലേക്ക് പോകുന്നതിൃനക്കാൾ നല്ലത് ആത്മഹത്യയാണെന്നും ചോദ്യത്തിന് മറുപടിയായി നുസൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.