ഹമാസ് പരാമർശം അടക്കം വിവാദങ്ങളിൽ പാർട്ടി കൈയൊഴിഞ്ഞിട്ടില്ല -കെ.കെ ശൈലജ
text_fieldsതിരുവനന്തപുരം: ഹമാസ് പരാമർശം അടക്കം വിവാദങ്ങളിൽ പാർട്ടി കൈയൊഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ എം.എൽ.എ. തന്‍റെ പ്രസ്താവനയിൽ തെറ്റില്ല. ഇസ്രായേൽ സിവിലിയന്മാർക്ക് നേരെ ഹമാസ് നടത്തിയ ആക്രമണം അംഗീകരിക്കാൻ സാധിക്കില്ലെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ പ്രസ്താവനയിലും പറഞ്ഞിട്ടുണ്ട്. പാർട്ടി വിരുദ്ധമോ തന്നെ കുറ്റപ്പെടുത്താനോ ഉള്ളത് പ്രസ്താവനയിലില്ല. രാഷ്ട്രീയ എതിരാളികൾ കിട്ടിയ അവസരം ഉപയോഗിക്കുകയാണ് ചെയ്തതെന്നും കെ.കെ ശൈലജ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വനിത പ്രാതിനിധ്യം വർധിപ്പിക്കാൻ പാർട്ടിക്കുള്ളിൽ ഇടപെടൽ നടത്തും. ഒരു ജില്ലയിൽ ഒരു സ്ത്രീ എങ്കിലും മത്സര രംഗത്ത് വേണമെന്ന് കമ്മിറ്റികളിൽ പറയാറുണ്ട്. പുരുഷ മേധാവിത്തപരമായ കാഴ്ചപ്പാട് സഖാക്കൾ ഉപേക്ഷിക്കണമെന്ന് അജണ്ട വെച്ച ചർച്ച ചെയ്യാറുണ്ട്. അതിന് 100 ശതമാനം ഫലം ഉണ്ടായിട്ടില്ല. സ്ത്രീകൾ മുഖ്യധാരയിലേക്ക് ഉയർന്നു വരേണ്ടതുണ്ടെന്നും കെ.കെ ശൈലജ വ്യക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാർഥിത്വം തീരുമാനിക്കേണ്ടത് സി.പി.എം ആണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. പാർട്ടി പറഞ്ഞാൻ മത്സരിക്കാതിരിക്കാൻ സാധിക്കില്ല. പാർലമെന്‍ററി രംഗത്ത് പ്രവർത്തിക്കുന്നവരോട് ചിലപ്പോൾ പാർട്ടി രംഗത്ത് പ്രവർത്തിക്കാൻ നിർദേശിക്കാറുണ്ട്. സാഹചര്യം അടിസ്ഥാനമാക്കി പ്രതീക്ഷിക്കാത്ത തീരുമാനം എടുക്കേണ്ടി വരുമെന്നും കെ.കെ ശൈലജ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.