മുഖ്യമന്ത്രിയുടെ സംരക്ഷണം പാർട്ടി ഏറ്റെടുക്കേണ്ടിവരും -സി.പി.എം
text_fieldsതിരുവനന്തപുരം: വിമാനത്തിലുൾപ്പെടെ ചിലർ ആക്രമിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സംരക്ഷണം പാർട്ടിക്ക് ഏറ്റെടുക്കേണ്ടിവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. വിമാനത്തിൽ കയറി യാത്രക്കാരെ അക്രമിക്കുക എന്നത് ഭീകരവാദ സംഘടനകൾ സ്വീകരിക്കുന്ന വഴിയാണ്. ആ വഴിയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുത്തതെന്നും സി.പി.എം ആരോപിച്ചു.
വിമാനത്തിലുണ്ടായിരുന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ തടഞ്ഞതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രി അക്രമകാരികളിൽനിന്ന് രക്ഷപ്പെട്ടത്. ഒരുഭാഗത്ത് മുഖ്യമന്ത്രിയുടെയും മറ്റും സുരക്ഷയെക്കുറിച്ച് വിമർശനം ഉന്നയിക്കുകയും ഒപ്പം അക്രമകാരികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുകയും ചെയ്യുന്ന കുടിലതന്ത്രമാണ് യു.ഡി.എഫിനും ബി.ജെ.പിക്കും. വിമാനത്തിലെ സംഭവങ്ങൾ ഇക്കാര്യം അടിവരയിടുന്നതായും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.