ലഗേജിൽ ബോംബാണെന്ന് യാത്രക്കാരൻ; വിമാനം വൈകിയത് രണ്ട് മണിക്കൂർ
text_fieldsകൊച്ചി: ലഗേജിൽ ബോംബുണ്ടെന്ന യാതക്കാരന്റെ തമാശയിൽ നെടുമ്പാശ്ശേരിയിൽ വിമാനം വൈകിയത് രണ്ട് മണിക്കൂർ. തുടർന്ന് യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. തായ് എയർലൈൻസിൽ പോകാനെത്തിയ ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് തന്റെ ലഗേജിൽ ബോബുണ്ടെന്ന് പറഞ്ഞത്. ഇത് യാത്രക്കാർക്കിടയിലും സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലും പരിഭ്രാന്തി പരത്തി.
പ്രശാന്തും ഭാര്യയും മകനും അടക്കം ഏഴ് പേർ ഒരുമിച്ചായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. സുരക്ഷ ഉദ്യോഗസ്ഥർ ബാഗിൽ എന്താണ് ഉള്ളതെന്ന് ചോദിച്ചപ്പോൾ ചോദ്യം ഇഷ്ട്ടപ്പെടാതിരുന്നു പ്രശാന്ത് ബാഗിൽ ബോംബാണെന്ന് മറുപടി നൽകി. വീണ്ടും വീണ്ടും ബാഗിൽ ബോംബ് ആണെന്ന് പ്രശാന്ത് ആവർത്തിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. തുടർന്ന് ബാഗ് തുറന്നു പരിശോധന നടത്തിയ ശേഷം ഇയാളുടെ വിമാന യാത്ര തടഞ്ഞു. ഇതോടെ ഭാര്യയും മകനും യാത്ര ചെയ്യുന്നില്ലെന്ന് അറിയിച്ചു.
ഒരേ ടിക്കറ്റായതിനാൽ വിമാനത്തിനകത്ത് കയറ്റിയ ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റു നാലു പേരുടെ ലഗേജുകൾ കൂടി വിമാനത്തിൽ നിന്നിറക്കി വീണ്ടും പരിശോധനക്ക് വിധേയമാക്കി. പുലർച്ചെ 2.10ന് പോകേണ്ടിയിരുന്ന വിമാനം ഇതുമൂലം 4.30ന് മാത്രമാണ് പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.