കള്ളവോട്ടിന് ശിക്ഷ ഒരു വർഷം തടവും പിഴയും
text_fieldsതിരുവനന്തപുരം: കള്ളേവാട്ട് ചെയ്താൽ ശിക്ഷ ഒരു വർഷം വരെ തടവും പിഴയും. കള്ളവോട്ടിന് ശ്രമിക്കുന്നത് ജനപ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ചും കുറ്റകരമാണ്. െഎ.പി.സി 171 എഫ് പ്രകാരം ഒരുവർഷം തടവും പിഴയും ലഭിക്കാവുന്നതാണ് കുറ്റം. മറ്റൊരാളുടെ വോട്ട് ചെയ്യുന്നതും തെൻറ തന്നെ വോട്ട് മുമ്പ് ചെയ്തത് മറച്ചുവെച്ച് വീണ്ടും വോട്ട് ചെയ്യാൻ ശ്രമിക്കുന്നതും കള്ളവോട്ടിെൻറ പരിധിയിൽ വരും.
ആരുടെയെങ്കിലും പ്രേരണക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതെങ്കിലും ശിക്ഷയിൽനിന്ന് ഒഴിവാകില്ല. മറ്റൊരാളുടെ തിരിച്ചറിയൽ രേഖ വ്യാജമായിട്ട് ഉണ്ടാക്കിയാണ് വോട്ട് ചെയ്യാൻ ശ്രമിച്ചതെങ്കിൽ വ്യാജേരഖ ചമച്ചതിനും ആൾമാറാട്ടത്തിനും കൂടി കേസ് വരും. വിദേശേത്താ സംസ്ഥാനത്തിന് പുറത്തോ ഉള്ള വോട്ടറുടെയും വോട്ടർപട്ടികയിൽ പേരുള്ള മരിച്ചവരുടെയും തിരിച്ചറിയൽരേഖ ആരെങ്കിലും ആവശ്യപ്പെട്ടാൽ നൽകരുത്. ഇത് ഉപയോഗിച്ച് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ നൽകിയ ആൾക്കെതിരെയും നടപടിയുണ്ടാകും. െഎഡൻറിറ്റിയിൽ പരാതിയുണ്ടെങ്കിൽ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയ ശേഷമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.