Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2024 8:26 PM IST Updated On
date_range 28 Jun 2024 10:13 PM ISTമൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾക്ക് ജീവപര്യന്തം കഠിനതടവ്
text_fieldsbookmark_border
പത്തനംതിട്ട: മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 58കാരന് ജീവപര്യന്തം കഠിനതടവും 2.20 ലക്ഷം രൂപ പിഴയും ശിക്ഷ. പ്രതി ശിഷ്ടകാലം മുഴുവൻ തടവ് അനുഭവിക്കണമെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.
കെട്ടിട നിർമാണ തൊഴിലാളിയായ വള്ളിക്കോട് മമ്മൂട് കുടമുക്ക് തുണ്ടിൽ വടക്കേതിൽ ശശി കുമാറിനെയാണ് (58) പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്.
2023ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ അവരുടെ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നു. ആ സമയം കുട്ടിയുടെ അമ്മൂമ്മ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story