Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ...

നടിയെ സമൂഹമാധ്യമത്തിലൂടെ അശ്ലീലകരമായി ചിത്രീകരിച്ചയാൾ പിടിയിൽ

text_fields
bookmark_border
Sreejith Chandran
cancel

കാക്കനാട് (കൊച്ചി): സമൂഹമാധ്യമത്തിലൂടെ നടിയെ അശ്ലീലകരമായി ചിത്രീകരിച്ചയാൾ പിടിയിൽ. സിനിമയിലെ സ്ക്രിപ്റ്റ് റൈറ്ററാണെന്ന്​ അവകാശപ്പെടുന്ന പാലക്കാട് അഗളി സ്വദേശിയായ ശ്രീജിത്ത് രവീന്ദ്രനാണ്​ (28) കൊച്ചി സൈബർ പൊലീസിന്‍റെ പിടിയിലായത്​.

നടിമാരുടെ ഫോട്ടോ പ്രൊഫൈൽ പിക്‌ചറുകളായി ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിച്ച്‌ നടിമാരാണെന്ന വ്യാജേന വിഡിയോ കാളിൽ സംസാരിക്കാമെന്നുപറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയെടുക്കലാണ് ഇയാളുടെ രീതി. പണം നഷ്ടപ്പെടുന്നവർ നാണക്കേട്​ ഭയന്ന് പൊലീസിൽ പരാതി നൽകാറില്ല.

സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യന് നടി നൽകിയ പരാതിയിലാണ്​ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്​. വെള്ളിയാഴ്ച രാത്രി അഗളിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്‌.

സമൂഹമാധ്യമത്തിലൂടെ വിഡിയോകളും മറ്റും പോസ്റ്റ് ചെയ്ത് പ്രശ്നമുണ്ടാക്കിയ സംഭവങ്ങളിൽ അഗളി, കോങ്ങാട് പൊലീസ്​ ഇയാൾക്കെതിരെ കേസെടുക്കുകയും റിമാൻഡിലാക്കുകയും ചെയ്തിട്ടുണ്ട്​. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actressobscenearrest
News Summary - The person who portrayed the actress obscenely on social media has been arrested
Next Story