Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺകുട്ടിയെയും...

പെൺകുട്ടിയെയും പിതാവിനെയും അപമാനിച്ച പിങ്ക്​ പൊലീസ് ഒാഫീസറെ സ്ഥലംമാറ്റി

text_fields
bookmark_border
pink police rajitha
cancel

ആറ്റിങ്ങൽ: ചെയ്യാത്ത കുറ്റം ആരോപിച്ച്​ പൊതുനിരത്തിൽ പെൺകുട്ടിയെയും പിതാവിനെയും അപമാനിച്ച സംഭവത്തിൽ പിങ്ക്​ പൊലീസ് ഓ​ഫി​സ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി സ്ഥ​ലം​മാ​റ്റ​ത്തി​ലും ന​ല്ല ന​ട​പ്പി​ലു​മൊ​തു​ക്കി. പി​ങ്ക് പൊ​ലീ​സ് ഓ​ഫി​സ​ർ ര​ജി​ത​യെ​യാ​ണ് കൊ​ല്ലം സി​റ്റി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​ത്. പി​ന്നാ​ലെ, കൊ​ല്ല​ത്ത്​ 15 ദി​വ​സ​ത്തെ ന​ല്ല​ന​ട​പ്പ്​ പ​രി​ശീ​ല​നം ന​ൽ​കാ​നും ഡി.​െ​എ.​ജി ഉ​ത്ത​ര​വി​ട്ടു. ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ര​ജി​ത മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ലെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ​പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ സം​ഭ​വ​​മൊ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു. ഫോ​ൺ ന​ഷ്​​ട​പ്പെ​ട്ട​പ്പോ​ൾ വാ​ഹ​ന​ത്തി​ലോ ബാ​ഗി​ലോ നോ​ക്ക​ണ​മാ​യി​രു​ന്നു. പി​താ​വി​നോ​ടും കു​ട്ടി​യോ​ടും മാ​പ്പു​പ​റ​ഞ്ഞി​ല്ല. അ​ത്​ വീ​ഴ്​​ച​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

വെള്ളിയാഴ്ച വൈകീട്ട്​ മൂന്നോടെ മൊബൈൽ ഫോൺ മോഷ്​ടിച്ചെന്ന് ആരോപിച്ചാണ് മൂന്നാം ക്ലാസുകാരിക്കും പിതാവിനും പൊതുനിരത്തിൽ വനിതാ പൊലീസിന്‍റെ ഭീഷണിയും വിചാരണയും ഉണ്ടായത്. തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസ് വിദ്യാർഥിനിയായ മകളുമാണ് ചെയ്യാത്ത കുറ്റത്തിന് പൊതുനിരത്തിൽ അപമാനിതരായത്​. പൊലീസ് വാഹനത്തിൽ നിന്നുതന്നെ മൊബൈൽ കണ്ടെടുത്തതോടെ നാട്ടുകാർ ചോദ്യം ചെയ്തു.

ഐ.എസ്.ആർ.ഒയിലേക്ക്​ യന്ത്രസാമഗ്രികൾ വഹിച്ചു കൊണ്ട്​ പോകുന്ന വാഹനം കാണാൻ എത്തിയതാണ് ഇരുവരും. വാഹനമെത്താൻ വൈകിയതോടെ സമീപത്തെ കടയിൽ പോയി വെള്ളം കുടിച്ച ശേഷം വീണ്ടും മടങ്ങിയെത്തി. അപ്പോൾ പിങ്ക് പൊലീസ് വാഹനത്തിനരികിൽ നിന്ന ഉദ്യോഗസ്ഥ രജിത, ജയചന്ദ്രനെ അടുത്തേക്ക് വിളിച്ച്​ മൊബൈൽ ഫോൺ നൽകാൻ ആവശ്യപ്പെട്ടു.

ജയചന്ദ്രൻ സ്വന്തം ഫോൺ നൽകി. ഇതല്ല, പൊലീസ് വാഹനത്തിൽ നിന്ന്​ എടുത്ത ഫോൺ തിരിച്ചുനൽകാൻ ആവശ്യപ്പെട്ടു. താൻ ഫോൺ എടുത്തില്ലെന്ന് ജയചന്ദ്രൻ മറുപടി നൽകി. ഫോൺ എടുക്കുന്നതും മകളുടെ കൈയിൽ കൊടുക്കുന്നതും താൻ കണ്ടെന്നും മകളെ ഇങ്ങോട്ട് വിളിക്കാനും പൊലീസുകാരി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ കുഞ്ഞ്​ ഭയന്ന്​ കരയാൻ തുടങ്ങിയതോടെ നാട്ടുകാർ ചുറ്റും കൂടി. ജയചന്ദ്ര​ന്‍റെ ഷർട്ട് ഉയർത്തി ദേഹപരിശോധന നടത്തുകയും മോഷ്​ടാവെന്ന്​ വിളിച്ച്​ അധിക്ഷേപിക്കുകയും ചെയ്​തു.

ഇതിനിടെ ദേശീയപാതയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരി അവരുടെ മൊബൈലിൽ നിന്ന്​ കാണാതായ ഫോണിലേക്ക് വിളിച്ചു. പിങ്ക് പൊലീസ് കാറി​െൻറ പിൻസീറ്റിലിരുന്ന ബാഗിൽ വൈബ്രേറ്റ്​ ചെയ്​ത​ ഫോൺ കണ്ടെത്തി. ഇതോടെ നിരപരാധിയായ പിതാവിനെയും മകളെയും പരസ്യമായി അധിക്ഷേപിച്ച പൊലീസുകാരിക്കെതിരെ ജനം പ്രതിഷേധിച്ചു. ബഹളത്തിനിടയിൽ പൊലീസുകാരി കാറിൽ കയറി രക്ഷപ്പെട്ടു.

അതേസമയം, പൊലീസ്​ പീഡനത്തിനിരയായ ജയചന്ദ്രൻ ബാലാവകാശ കമീഷന് പരാതി നൽകിയിരുന്നു. ഇതുപ്രകാരം കമീഷൻ ചെയർമാൻ മനോജി​ന്‍റെ നേതൃത്വത്തിൽ വീട്ടിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിക്ക് അടിയന്തരമായി കൗൺസലിങ്​ ലഭ്യമാക്കാൻ കമീഷൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PolicePink Police
News Summary - The pink police officer who insulted the girl and her father has been transferred
Next Story