ചാണ്ടി ഉമ്മന്റെ കാറിന്റെ വീൽനട്ട് ഇളകിമാറിയ സംഭവത്തിൽ വ്യക്തതയില്ലാതെ പൊലീസ്
text_fieldsകോട്ടയം: ചാണ്ടി ഉമ്മന്റെ കാറിന്റെ വീൽനട്ട് ഇളകിമാറിയ സംഭവത്തിൽ വ്യക്തതയില്ലാതെ പൊലീസ്. കോൺഗ്രസ് അന്വേഷണം ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ടയറിന്റെ അഞ്ചിൽ നാല് നട്ടുകളും അഴിഞ്ഞനിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞദിവസം വൈകീട്ട് കോട്ടയം നഗരത്തിലെ സി.എം.എസ് കോളജിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കാറിന്റെ ടയറിന്റെ നട്ടുകൾ അഴിഞ്ഞനിലയിൽ കണ്ടെത്തിയത്. തുടർന്നാണ് അപകടം ഒഴിവായത്.
സംഭവത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വാഹനത്തിന്റെ ഒരുവശത്തെ നാല് വീല്‍നട്ടുകളും ഊരിയ നിലയിലാണ് കണ്ടെത്തിയതെന്നും ഇതിനുപിന്നില്‍ ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും നിലനില്‍ക്കുന്നുണ്ടെന്നും പൊലീസ് കൃത്യമായ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇതിൽ ദുരൂഹതയുണ്ടെന്ന നിലപാട് ചാണ്ടി ഉമ്മൻ സ്വീകരിച്ചില്ല. എന്തെങ്കിലും സാങ്കേതിക പ്രശ്നമായിരിക്കും. തന്റെ പിതാവിനോട് ജനങ്ങൾക്ക് സ്നേഹമായിരുന്നു. അതേ സ്നേഹം തന്നോടുമുണ്ട്. അപ്പോൾ ഇത്തരം അപകടമുണ്ടാക്കാനുള്ള ശ്രമമൊന്നുമുണ്ടാകാൻ സാധ്യതയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. സംഭവത്തിൽ ദുരൂഹത സംശയിക്കാത്ത നിലയിലാണ് പൊലീസ്. കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് മാത്രമാണ് വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.