ഡ്രൈവർക്കെതിരെ കേസെടുത്ത പൊലീസ് മേയറെയും എം.എൽ.എയെയും സംരക്ഷിച്ചത് ഇരട്ടനീതി, പിണറായി ഭരണത്തിൽ എന്തും നടക്കും -കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: നടുറോഡിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എക്കെതിരെയും കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
സംഭവത്തിൽ പൊലീസിനും കെ.എസ്.ആർ.ടി.സിക്കും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ഡ്രൈവർക്കെതിരെ കേസെടുത്ത പൊലീസ് മേയറെയും എം.എൽ.എയെയും സംരക്ഷിച്ചത് ഇരട്ടനീതിയാണ്. ബസിൽ സി.സി.ടി.വിയില്ലെന്ന് ആദ്യം പറഞ്ഞ കെ.എസ്.ആർ.ടി.സി പിന്നീട് ഉണ്ടെന്ന് സമ്മതിക്കുകയും മെമ്മറി കാർഡ് മുക്കുകയും ചെയ്തത് സി.പി.എം നേതാക്കളെ സംരക്ഷിക്കാനാണ്.
എം.എൽ.എ ബസിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടത് ഗൗരവതരമാണ്. മേയർ നിഷേധിച്ചെങ്കിലും എ.എ റഹീം എം.പി പോലും ഇത് സമ്മതിച്ചിരിക്കുകയാണ്. പിണറായി ഭരണത്തിൽ എന്തും നടക്കുമെന്നതിന്റെ ഉദാഹരണമാണ് തിരുവനന്തപുരത്ത് കണ്ടത്. മെമ്മറി കാർഡ് മാറ്റിയത് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും സി.പി.എം യൂനിയൻ നേതാക്കളും ചേർന്നാണെന്ന് ഉറപ്പാണ്. ഇതിൽ കണ്ടക്ടറുടെ പങ്കും അന്വേഷിക്കണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.