വൈദ്യുതി കാന്തിക തരംഗങ്ങളെ തടയാൻ പോളിമർ സംയുക്ത പദാർഥം വികസിപ്പിച്ച് എം.ജി
text_fieldsകോട്ടയം: മൊബൈൽ ഫോൺ അടക്കം ഇലക്ട്രോണിക് ഉൽപന്നങ്ങൾ പുറപ്പെടുവിക്കുന്ന വൈദ്യുതി കാന്തിക (ഇലക്ട്രോ മാഗ്നറ്റിക്) തരംഗങ്ങളെ തടയാൻ എം.ജി സർവകലാശാല ഇൻറർനാഷനൽ ആൻഡ് ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വികസിപ്പിച്ച പോളിമർ സംയുക്തങ്ങളെ അടിസ്ഥാനമാക്കിയുള്ള പദാർഥത്തിന് കേന്ദ്രസർക്കാറിെൻറ പേറ്റൻറ്. വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, ഡയറക്ടർ പ്രഫ. നന്ദകുമാർ കളരിക്കൽ, ഡോ. മുഹമ്മദ് ആരിഫ് എന്നിവരുടെ ഗവേഷണത്തിൽ വികസിപ്പിച്ചെടുത്ത പദാർഥത്തിനാണ് പേറ്റൻറ് നേടാനായത്.
കട്ടിയും ഭാരവും കുറഞ്ഞ പദാർഥത്തിെൻറ കണ്ടുപിടിത്തം മൊബൈൽ ഫോൺ വ്യവസായത്തിലും ഇലക്ട്രോണിക് അനുബന്ധ വ്യവസായത്തിലും വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും. മൊബൈൽ ഫോണിലടക്കം നിലവിൽ ലോഹ പദാർഥങ്ങളാണ് വൈദ്യുതി കാന്തിക തരംഗങ്ങൾ തടയാൻ കവചമായി ഉപയോഗിക്കുന്നത്. ഇതിനേക്കാൾ ഭാരവും കട്ടിയും കുറഞ്ഞ നോവൽ കാർബൺ നാനോട്യൂബ് അധിഷ്ഠിത പോളിമർ മിശ്രിത പദാർഥമാണ് വികസിപ്പിച്ചെടുത്തത്. മൊബൈൽ ഫോണിലെയും മറ്റ് ആശയ വിനിമയ സംവിധാനങ്ങളിലെയും വൈദ്യുതി കാന്തിക ഇടപെടൽ സംരക്ഷിക്കാൻ ഇത് ഉപയോഗപ്രദമാകും.
കേന്ദ്ര ഇലക്ട്രോണിക് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ഗവേഷണ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയത്. പ്രകൃതിദത്തമായ പദാർഥങ്ങൾ ഉപയോഗിച്ച് ഉപയോഗപ്രദമായ പദാർഥങ്ങൾ നിർമിക്കുന്ന നിരവധി ഗവേഷണ പ്രവർത്തനങ്ങൾ ഇൻറർനാഷനൽ ആൻഡ് ഇൻറർയൂനിവേഴ്സിറ്റി സെൻറർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയിൽ പുരോഗമിക്കുകയാണ്. 2015 മാർച്ചിലാണ് പേറ്റൻറിനായി സർവകലാശാല കേന്ദ്ര പേറ്റൻറ് ഓഫിസിന് അപേക്ഷ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.