പാലാ ബിഷപ്പിന്‍റേത് ക്രൈസ്തവരുടെ നിലപാടല്ല; മെത്രാൻ പിന്തുടരേണ്ടത് മാർപ്പാപ്പയെ എന്ന് ഫാ. പോൾ തേലക്കാട്
text_fieldsകൊച്ചി: പാലാ ബിഷപ്പിന്‍റെ പ്രസ്താവനയെ വിമർശിച്ച് സീറോ മലബാർ സഭ മുൻ വക്താവ് ഫാ. പോൾ തേലക്കാട്. പാലാ ബിഷപ്പിന്‍റെ പ്രസ്താവന ക്രൈസ്തവരുടെ നിലപാടല്ലെന്ന് ഫാ. പോൾ തേലക്കാട് ചൂണ്ടിക്കാട്ടി.
വേണ്ടത്ര ചിന്തയില്ലാതെയാണ് മെത്രാന്‍റെ നിലപാട്. കുരിശുയുദ്ധ കാലത്തെ ബർണാദിനം പിന്തുടരുന്നവരുടെ പ്രലോഭനത്തിൽ മെത്രാനുമുണ്ട്. മെത്രാൻ പിന്തുടരേണ്ടത് മാർപ്പാപ്പയെയാണെന്നും ഫാ. പോൾ തേലക്കാട് വ്യക്തമാക്കി.
സൗഹൃദങ്ങളുടെ സംഭാഷണ വഴിയിൽ നിന്ന് ബിഷപ്പ് വഴുതിമാറി. സൗഹൃദത്തിന്‍റെ ഭാഷക്ക് പകരം തർക്ക യുദ്ധത്തിനാണ് അദ്ദേഹം തയാറായത്. സഭാധ്യക്ഷൻ വെറും സമുദായ നേതാവായെന്നും സഭയെ സഭക്ക് വേണ്ടി മാത്രമാക്കിയെന്നും ഫാ. പോൾ തേലക്കാട്ട് ചൂണ്ടിക്കാട്ടുന്നു.
ജിഹാദിന്‍റെ രണ്ട് മുഖങ്ങൾ ചരിത്രമാണോ അദ്ദേഹത്തിന്‍റെ സങ്കൽപമാണോ എന്ന് ഉറപ്പില്ല. ചരിത്രമാണെങ്കിൽ അധികാരികളെ കൊണ്ട് നടപടിയെടുപ്പിക്കാൻ കഴിവില്ലാത്ത നിസ്സാരനല്ല ബിഷപ്പ്. സ്വന്തം ചിന്തയിൽ നിന്ന് അന്യനെ ഒഴിവാക്കുമ്പോൾ മൗലികവാദം ആരംഭിക്കുന്നുവെന്നും മംഗളം ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ ഫാ. പോൾ തേലക്കാട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.