മേഖലാ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ തസ്തികകള്‍ രണ്ട് വര്‍ഷത്തേക്ക് താല്‍ക്കാലികമായി സൃഷ്ടിക്കും
text_fieldsതിരുവനന്തപുരം : റവന്യു വകുപ്പില്‍ സൂപ്പര്‍ ന്യൂമററിയായി രൂപീകരിച്ച നാല് ഡെപ്യൂട്ടി കലക്ടര്‍ ( മേഖലാ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍) തസ്തികകള്‍ രണ്ട് വര്‍ഷത്തേക്ക് താല്‍ക്കാലികമായി സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനം.
വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു. കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ് -പി. രഞ്ജിത്ത് ലാൽ, കേരള ആട്ടോമൊബൈൽസ് ലിമിറ്റഡ് -വി.എസ് രാജീവ്, കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷൻ ലിമിറ്റഡ് -സുകുമാർ അരുണാചലം, കേരള മിനറൽസ് ആന്‍റ് മെറ്റൽസ് ലിമിറ്റഡ്-പി. പ്രദീപ് കുമാർ, കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് -ശ്രീകുമാർ നായർ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് -രാജീവ് രാമകൃഷ്ണൻ എന്നിവരെയാണ് പുതിയ മാനേജിങ് ഡയറക്ടര്‍മാർ.
തിരുവനന്തപുരം പൂങ്കുളം -കാക്കാമൂല റോഡുകളെ ബന്ധിപ്പിക്കുന്ന വെള്ളായണിപ്പാലത്തിന്‍റെ നിർമാണത്തിനുള്ള ടെണ്ടര്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി അനുവദിച്ചു. കേരള സ്റ്റേറ്റ് ഹോമിയോപ്പതിക്ക് കോ- ഓപ്പറേറ്റീവ് ഫര്‍മസി ലിമിറ്റഡില്‍ ( ഹോംകോ) താല്‍ക്കാലികമായി അക്കൗണ്ടന്‍റ് തസ്തിക സൃഷ്ടിക്കും.
ദി ഫാര്‍മസ്യൂട്ടിക്കല്‍സ് കോര്‍പ്പറേഷന്‍ (ഐ.എം) കേരള ലിമിറ്റഡില്‍ (ഔഷധി) ജനറല്‍ വര്‍ക്കര്‍ ഒഴികെയുള്ള സ്ഥിരം ജീവനക്കാര്‍ക്ക് 2019 ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ 11-ാം ശമ്പള പരിഷ്ക്കരണം അനുവദിച്ച് നല്‍കും. പാലക്കയം വില്ലേജിലെ ലോവര്‍ വട്ടപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി പാലക്കാട് ജില്ലാ പഞ്ചായത്തിന് അനുവദിക്കുന്നതിനുള്ള എനര്‍ജിമാനേജ്മെന്‍റ് സെന്‍റര്‍ ഡയറക്ടറുടെ അഭ്യർഥന വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.