വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു; 1.54 ലക്ഷം നഷ്ടപരിഹാരം
text_fieldsറാന്നി: 15 ദിവസത്തെ നോട്ടീസ് നല്‍കാതെ വൈദ്യുതി വിച്ഛേദിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ 1.54 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട ഉപഭോക്തൃ ഫോറം വിധി. പന്തളം മങ്ങാരം ആലിഫ് പറമ്പിൽ വീട്ടിൽ എം.യു. ഷഹനാസിന്‍റെ പരാതിയിലാണ് 1.54 ലക്ഷം രൂപ നൽകാൻ വിധിച്ചത്. പന്തളം കെ.എസ്.ഇ.ബി സൂപ്രണ്ട് സെൽവരാജ്, സെക്ഷൻ ഓഫിസ് അസി. എൻജിനീയർ സെബി ജോസ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ കലേഷ് കെ. രാജ്, അടൂർ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി, പത്തനംതിട്ട അടക്കമുള്ളവരെ പ്രതികളാക്കി ഫയൽ ചെയ്ത ഹരജിയിലാണ് വിധി.
പന്തളത്ത് ഡെന്‍റൽ ക്ലിനിക് നടത്തുകയായിരുന്നു ഷഹനാസ്. ആശുപത്രിക്കും മറ്റും നൽകേണ്ടത് എല്‍.ടി 6ജി താരിഫിലുള്ള കണക്ഷനായിരുന്നു. പകരം കമേഴ്സ്യൽ എല്‍.ടി7എ താരിഫിൽ വലിയ ബില്ലാണ് നൽകിയിരുന്നത്. ഭീമമായ ബില്ല് കൃത്യമായി അടച്ചിരുന്നു. 2024 ജനുവരി 16ന് ആന്‍റിപവര്‍ തെഫ്റ്റ് സ്ക്വാഡ് ക്ലിനിക്കിൽ എത്തുകയും 43,572 രൂപ പിഴയൊടുക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. ഇത് ചോദ്യംചെയ്‌തുള്ള പരാതി പന്തളം കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽ നൽകിയെങ്കിലും പരിഗണിച്ചില്ല. ഒക്ടോബറിൽ വീണ്ടും ഉയർന്ന താരിഫിൽ 6536 രൂപയുടെ ബിൽ നൽകി. ഈ ബില്ലിനെതിരെയും പരാതി കൊടുത്തെങ്കിലും കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.