വൈദ്യുതി തകരാർ ഇന്ന് വൈകീട്ടോടെ പൂർണമായി പരിഹരിക്കും
text_fieldsതിരുവനന്തപുരം: കഴിഞ്ഞദിവസങ്ങളിൽ കാറ്റിലും മഴയിലും വൈദ്യുതി വിതരണത്തിൽ ഉണ്ടായ തകരാറുകൾ വെള്ളിയാഴ്ച വൈകീട്ടോടെ പൂർണമായി പരിഹരിക്കുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. വൻ നാശമാണ് വൈദ്യുതി മേഖലയിൽ വന്നത്. 5927 വിതരണ ട്രാൻസ്ഫോർമറുകളുടെ കീഴിലെ വൈദ്യുതി വിതരണം പൂർണമായി തടസ്സപ്പെട്ടു. 1.2 ലക്ഷത്തിൽ അധികം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടു. 13 ട്രാൻസ്ഫോർമറുകൾക്ക് കേടുണ്ടായി. ഹൈ ടെൻഷൻ ലൈനുകളിൽ 356 പോസ്റ്റുകളും ലോ ടെൻഷൻ ലൈനുകളിൽ 2127 പോസ്റ്റുകളും തകർന്നു. ഹൈ ടെൻഷൻ വൈദ്യുതി കമ്പികൾ 266 സ്ഥലങ്ങളിലും ലോ ടെൻഷൻ കമ്പികൾ 8056 സ്ഥലങ്ങളിലും പൊട്ടിവീണു. വിതരണ ശൃംഖല പൂർവസ്ഥിതിയിൽ എത്തിക്കാൻ മാത്രം 20.41 കോടി രൂപ ചെലവുവരും. വൈദ്യുതി തടസ്സം നേരിട്ട സ്ഥലങ്ങളിൽ 88 ശതമാനം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.