വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനം 26ന് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
text_fieldsതിരുവനന്തപുരം: പാർലമെന്റിലെയും സംസ്ഥാന നിയമനിർമാണ സഭകളിലെയും വനിതാ അംഗങ്ങളുടെ സമ്മേളനം ഈ മാസം 26, 27 തീയതികളിൽ കേരളത്തിൽ നടക്കും. 26ന് ഉച്ചക്ക് 12 ന് നിയമസഭ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെംബേഴ്‌സ് ലോഞ്ചിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം നിർവഹിക്കും.
രാജ്യത്ത് ഇതാദ്യമായാണ് ദേശീയതലത്തിൽ വനിതാ സാമാജികരുടെ കോൺഫറൻസ് സംഘടിപ്പിക്കുന്നതെന്ന് സ്പീക്കർ എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാർലമെന്റിന്‍റെ ഇരുസഭകളിലെയും വനിതകളായ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ അംഗങ്ങളും വിവിധ സംസ്ഥാന വനിതാ മന്ത്രിമാർ, നിയമസഭകളിലെ വനിതാ സ്പീക്കർമാർ, ഡെപ്യൂട്ടി സ്പീക്കർമാർ, സാമാജികർ എന്നിവരാണ് സമ്മേളനത്തിൽ പങ്കെടുക്കുക.
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമരംഗത്തെയും ജുഡീഷ്യറിയെയും പ്രതിനിധീകരിക്കുന്ന പ്രമുഖ വനിതകൾ പങ്കെടുക്കും. ഭരണഘടനയും വനിതകളുടെ അവകാശങ്ങളും എന്ന ആദ്യ സെഷനിൽ ഗുജറാത്ത് നിയമസഭ സ്പീക്കർ നിമാബെൻ ആചാര്യ, മുൻ ലോക്‌സഭ സ്പീക്കർ മീരാകുമാർ, ലോക്‌സഭാംഗം കനിമൊഴി കരുണാനിധി, മുൻ രാജ്യസഭാംഗം ബൃന്ദ കാരാട്ട് എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും സംസാരിക്കും. 17 സംസ്ഥാനങ്ങളിൽ നിന്നായി ഇതേവരെ 193 പ്രതിനിധികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.