ക്രൈസ്തവ സഭകളുമായി പ്രധാനമന്ത്രി അടുത്തയാഴ്ച ചർച്ച നടത്തും
text_fieldsകോഴിക്കോട്: ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിലും മറ്റും മതമേലധ്യക്ഷന്മാർ അടുത്ത ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. വിവിധ സഭ നേതൃത്വങ്ങൾ ഉന്നയിച്ച പരാതികളെയും നിവേദനങ്ങളെയും കുറിച്ച് പ്രധാനമന്ത്രിയെ നേരത്തേ ധരിപ്പിച്ചിരുന്നതായി ചർച്ചക്ക് മുൻകൈയെടുത്ത മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സീറോ മലബാർ സഭയടക്കമുള്ള മറ്റു ക്രിസ്ത്യൻ വിഭാഗങ്ങൾക്കും നിരവധി പരാതികളുണ്ടെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കുള്ള കേന്ദ്രഫണ്ടടക്കം ജനസംഖ്യ അനുപാതത്തിൽ നൽകുന്നില്ലെന്നാണ് ക്രിസ്തീയ സംഘടനകളുടെ ആക്ഷേപം. ക്രിസ്ത്യാനികൾക്ക് 20 ശതമാനം മാത്രമാണ് ഇത്തരം സഹായങ്ങൾ ലഭിക്കുന്നത്. 80 ശതമാനവും പ്രബലമായ മറ്റൊരു വിഭാഗത്തിനാണ് കിട്ടുന്നത്.
ജനസംഖ്യ അനുപാതത്തിൽ 41 ശതമാനം സഹായം കിട്ടാൻ അർഹതയുണ്ടെന്നാണ് ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ അവകാശവാദമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. നിരവധി പരാതികൾ വിവിധ സഭകൾ സമർപ്പിച്ചിട്ടുണ്ട്. ക്രിസ്തുമതത്തിലുള്ളവരെ ഐ.എസ് സംഘടനയിൽ ചേർക്കുന്നതായും പരാതിയുണ്ട്. ഫ്രാൻസിലെ സംഭവവികാസങ്ങളിലും സഭക്ക് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.