Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2024 1:36 PM GMT Updated On
date_range 26 April 2024 1:36 PM GMTഒരേ നമ്പറിൽ രണ്ട് കാർഡ്; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ടുചെയ്യാനായില്ല
text_fieldsbookmark_border
തിരുവനന്തപുരം: ഒരു നമ്പറിൽ രണ്ടു തിരിച്ചറിയൽ കാർഡ് കണ്ടെത്തിയതിനാൽ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന് വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്റെ വോട്ടർ കാർഡിന്റെ അതേ നമ്പറിൽ മറ്റൊരു കാർഡ് കൂടിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാബിനറ്റ് റാങ്കുള്ള എബ്രഹാമിന് സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയാതെ പോയത്.
എബ്രഹാമിന്‍റെ പേരിലുള്ള തിരിച്ചറിയൽ കാർഡിന്റെ നമ്പർ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉള്‍പ്പെട്ടത്. എങ്ങനെയാണ് ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡുണ്ടായതെന്നതിൽ വ്യക്തതയില്ല. ജഗതിയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സംഭവത്തിനുപിന്നാലെ, കെ.എം. എബ്രഹാം ജില്ല കലക്ടർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story