സർവകലാശാലകളിൽ അവസാനവാക്ക് പ്രോ ചാൻസലർ തന്നെ;ഒറ്റവരി അധികാരത്തിൽ പിൻസീറ്റ് ഭരണം
text_fieldsതിരുവനന്തപുരം: അധികാരം ഒറ്റവരിയിൽ ഒതുങ്ങുന്നതാണെങ്കിലും സർവകലാശാലകളുടെയെല്ലാം പിൻസീറ്റ് ഭരണം പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിൽ.
സർവകലാശാല നിയമങ്ങളിലെല്ലാം പ്രോ ചാൻസലറുടെ അധികാരം ഒറ്റ വാക്കിലാണ് വിശദീകരിച്ചിരിക്കുന്നത്.
ചാൻസലറുടെ (ഗവർണർ) അഭാവത്തിലോ അദ്ദേഹത്തിന് ചുമതല നിർവഹിക്കാൻ കഴിയാത്ത സമയത്തോ ചാൻസലറുടെ അധികാരങ്ങൾ പ്രോ ചാൻസലർക്ക് വിനിയോഗിക്കാം എന്നാണ് കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാല ആക്ടുകളിൽ പറയുന്നത്. ഗവർണർ പദവി ഒഴിഞ്ഞുകിടക്കാറില്ലെന്നതിനാൽ പ്രോ ചാൻസലർക്ക് നിയമപ്രകാരം നിശ്ചയിക്കപ്പെട്ട അധികാരം ഉപയോഗിക്കാൻ അവസരവുമുണ്ടാകാറില്ല.
ചാൻസലറുടെ അഭാവത്തിൽ മാത്രം പ്രവർത്തിക്കാൻ കഴിയുന്ന പദവിയാണ് പ്രോ ചാൻസലറുേടതെങ്കിലും സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ വരെ മന്ത്രി ഓഫിസ് ഇടപെടുെന്നന്നതാണ് വർഷങ്ങളായുള്ള അനുഭവം. ഭരണപക്ഷ സംഘടനകളുടെ സമ്മർദത്തിന് വഴങ്ങിയാണ് പലപ്പോഴും മന്ത്രിഓഫിസിെൻറ ഇടപെടൽ. സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളാണെന്നാണ് സങ്കൽപമെങ്കിലും സർക്കാർ വകുപ്പ് പോലെയാണ് പലപ്പോഴും പ്രവർത്തിക്കുന്നത്.
കണ്ണൂർ സർവകലാശാലയിൽ വി.സി നിയമനത്തിന് രൂപവത്കരിച്ച സെർച് കമ്മിറ്റി പിരിച്ചുവിടാനും ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാനും അഭ്യർഥിച്ച് പ്രോ ചാൻസലറായ മന്ത്രി ഡോ. ആർ. ബിന്ദു ഗവർണർക്ക് അയച്ച കത്ത് ഈ ഗണത്തിലെ ഒന്ന് മാത്രമാണ്. ഇങ്ങനെ കത്ത് അയക്കാൻ പ്രോ ചാൻസലർക്ക് അധികാരമില്ലെന്ന് വ്യക്തമാണ്. ഡോ.കെ.ടി. ജലീൽ മന്ത്രിയായിരിക്കെ പ്രോ ചാൻസലർ അധികാരം ഉപയോഗിച്ച് സർവകലാശാലകളിൽ നേരിട്ട് അദാലത് നടത്തിയതും തുടർനടപടികളും വിവാദമായപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇടപെട്ട് തടയുകയായിരുന്നു.
സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ് തുടങ്ങിയ സർവകലാശാല ഭരണ, അക്കാദമിക സമിതികളിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതും മന്ത്രി ഓഫിസിെൻറ അംഗീകാരത്തോടെയാണ്.
സർവകലാശാല നിയമനങ്ങളിൽ വരെ പ്രോ ചാൻസലറുടെ ഓഫിസിെൻറ ഇടപെടൽ സംബന്ധിച്ച് നേരേത്തയും പരാതി ഉയർന്നിട്ടുണ്ട്.
സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളായിരിക്കണമെന്നും രാഷ്ട്രീയ ഇടപെടൽ പാടില്ലെന്നുമുള്ള വിശാല അക്കാദമിക താൽപര്യത്തിലാണ് സംസ്ഥാന രൂപവത്കരണ ഘട്ടംമുതൽ തന്നെ അന്നത്തെ ഏക സർവകലാശാലയായ കേരള സർവകലാശാലയുടെ ചാൻസലർ പദവിയിൽ ഗവർണർ വരുന്നത്.
സംസ്ഥാനത്ത് നാഷനൽ യൂനിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) ഒഴികെയുള്ള സർവകലാശാലകളുടെയെല്ലാം ചാൻസലർ ഗവർണർ ആണ്. നുവാൽസിൽ ചാൻസലർ പദവി ഹൈകോടതി ചീഫ് ജസ്റ്റിസിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.