Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി.എസ്​.ടിയിൽ...

ജി.എസ്​.ടിയിൽ ഉൾപ്പെടുത്തിയാൽ പെട്രോൾ വില കുറയുമെന്ന പ്രചാരണം അടിസ്ഥാനരഹിതം -ധനമന്ത്രി

text_fields
bookmark_border
kn balagopal 15921
cancel

തിരുവനന്തപുരം: ജി.എസ്​.ടിയിൽ ഉൾപ്പെടുത്തിയാൽ പെട്രോൾ-ഡീസൽ വില കുറയുമെന്ന പ്രചാരണ തെറ്റിദ്ധാരണജനകമെന്ന്​ ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ജി.എസ്​.ടിയിൽ ഉൾപ്പെടുത്തുകയല്ല അധിക തീരുവ കുറക്കുകയാണ്​ പെട്രോൾ, ഡീസൽ വില കുറക്കാനുള്ള പോംവഴിയെന്ന്​ അദ്ദേഹം പറഞ്ഞു. നിലവിൽ 30 രൂപയിലധികം പെട്രോളിനും ഡീസലിനും തീരുവയായി കേന്ദ്രസർക്കാർ ചുമത്തുന്നുണ്ട്​. ഇത്​ കുറക്കാൻ തയാറായാൽ പെട്രോൾ, ഡീസൽ വില കുറയുമെന്ന്​ അദ്ദേഹം പറഞ്ഞു.

ജി.എസ്​.ടിയിൽ ഉൾപ്പെടുത്തിയാൽ നിലവിൽ ഇന്ധനികുതിയിലൂടെ സംസ്ഥാനങ്ങൾക്ക്​ ലഭിക്കുന്ന വരുമാനം പകുതിയായി കുറയും. വരുമാനത്തിന്‍റെ പകുതി കേന്ദ്രസർക്കാറിനാകും ലഭിക്കുക. മദ്യവും പെട്രോളും ഡീസലി​േന്‍റയും നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാന സർക്കാറിന്​ തന്നെ നൽകുന്നതാണ്​ നല്ലതെന്ന്​ ജി.എസ്​.ടി കൗൺസിലിൽ കേരളം വാദിച്ചു.

ജി.എസ്​.ടിയിൽ ഉൾപ്പെടുത്തിയാൽ പെട്രോൾ-ഡീസൽ വില കുറയുമെന്ന പ്രചാരണം ബി.ജെ.പിയെ പോലുള്ള രാഷ്​ട്രീയ പാർട്ടികൾ കേരളത്തിൽ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിച്ചെണ്ണയുടെ നികുതി സംബന്ധിച്ച ആശങ്കക്കും കഴിഞ്ഞ ദിവസത്തെ ജി.എസ്​.ടി കൗൺസിൽ യോഗത്തിൽ പരിഹാരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstK N Balagopal
News Summary - The propaganda that petrol price will come down if included in GST is baseless - Finance Minister
Next Story