ആനുപാതിക സീറ്റ് വർധന; 47,190 പ്ലസ് വൺ സീറ്റ് വർധിക്കും
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ആനുപാതിക സീറ്റ് വർധന നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ 47190 സീറ്റ് വർധിക്കും. സീറ്റ് വർധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സർക്കാർ ഉത്തരവിറങ്ങിയിട്ടില്ല. ഇതുസംബന്ധിച്ച നിർദേശം മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിച്ചശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് വിദ്യാഭ്യാസവകുപ്പ്. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറികളിൽ 20 ശതമാനം സീറ്റ് വർധിപ്പിക്കുമെന്നാണ് പ്രഖ്യാപനം.
തൃശൂർമുതൽ തിരുവനന്തപുരംവരെ ജില്ലകളിൽ പത്ത് ശതമാനം സീറ്റ് വർധനയും. സീറ്റിെൻറ കുറവുള്ള സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലും ഇത്തവണ 20 ശതമാനം സീറ്റ് വർധനക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ ശിപാർശ ചെയ്തിട്ടുണ്ട്. ഇതുപ്രകാരമുള്ള സീറ്റ് വർധന നടപ്പാക്കിയാൽ അൺ എയ്ഡഡ് സ്കൂളുകളിലേത് ഉൾെപ്പടെ മൊത്തം പ്ലസ് വൺ സീറ്റ് 408497 ആയി വർധിക്കും. നിലവിൽ 361307 സീറ്റാണുള്ളത്. ഇതിൽ സർക്കാർ മേഖലയിൽ 141050 സീറ്റും എയ്ഡഡിൽ 165100 ഉം അൺ എയ്ഡഡിൽ 55157 ഉം സീറ്റാണുള്ളത്. തിരുവനന്തപുരം ഉൾപ്പെടെ ഏഴ് ജില്ലകളിൽ 20 ശതമാനവും അവശേഷിക്കുന്ന ഏഴ് ജില്ലകളിൽ പത്ത് ശതമാനവും സീറ്റ് വർധിപ്പിച്ചാൽ സർക്കാർ സ്കൂളുകളിൽ 23065ഉം എയ്ഡഡിൽ 24125 ഉം സീറ്റ് വർധിക്കും. ഇതോടെ സർക്കാർ സ്കൂളുകളിലെ ആകെ സീറ്റുകൾ 164115 ഉം എയ്ഡഡിൽ 189225 ഉം ആകും. അൺ എയ്ഡഡ് സ്കൂളുകളിൽ ആനുപാതിക സീറ്റ് വർധന അനുവദിക്കില്ല. ആനുപാതിക സീറ്റ് വർധന നടപ്പാക്കിയാലും മലപ്പുറം ഉൾപ്പെടെ വടക്കൻ ജില്ലകളിൽ സീറ്റ് ക്ഷാമം ബാക്കിയാകും.
മലപ്പുറത്ത് എസ്.എസ്.എൽ.സി വിജയിച്ചത് 76014 പേരാണ്. സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ, ഇതര സ്റ്റേറ്റ് സിലബസുകളിൽ നിന്നുള്ളവർകൂടി വരുന്നതോടെ ജില്ലയിൽ 80000ൽ അധികം അപേക്ഷകരുണ്ടാകും. 20 ശതമാനം സീറ്റ് വർധന നടപ്പാക്കിയാലും അൺ എയ്ഡഡ് സ്കൂളുകളിൽ ഉൾപ്പെടെ 61615 സീറ്റായിരിക്കും ജില്ലയിലുണ്ടാകുക.
സീറ്റ് വർധന നടപ്പാക്കുേമ്പാൾ ജില്ലകളിൽ അൺ എയ്ഡഡിൽ ഉൾപ്പെടെയുള്ള സീറ്റിെൻറ എണ്ണം, നിലവിലുള്ള സീറ്റ് എന്നിവ ക്രമത്തിൽ:
തിരുവനന്തപുരം 36365, 31375
കൊല്ലം 28902, 26622
പത്തനംതിട്ട 16071, 14781
ആലപ്പുഴ 24719, 22639
കോട്ടയം 24123, 22208
ഇടുക്കി 12902, 11867
എറണാകുളം 35214, 32539
തൃശൂർ 35326, 32561
പാലക്കാട് 33097, 28267
മലപ്പുറം 61615, 53225
കോഴിക്കോട് 40312, 34472
വയനാട് 10296, 8706
കണ്ണൂർ 32837, 27767
കാസർകോട് 16718, 14278
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.