മദ്റസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനം -രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: മദ്റസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമീഷന്റെ നിര്‍ദേശം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ന്യൂനപക്ഷങ്ങള്‍ക്ക് മതപഠനത്തിനുവേണ്ടി ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29, 30 എന്നിവയുടെ ലംഘനമാണ് ബാലാവകാശ കമീഷന്‍ നടത്താന്‍ ശ്രമിക്കുന്നത്.
മദ്റസകളില്‍ പഠിക്കുന്ന കുട്ടികള്‍ കേരളമടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും റഗുലര്‍ സ്‌കൂളുകളിലും പോകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് ഫോര്‍മല്‍ വിദ്യാഭ്യാസത്തിനുള്ള ചുറ്റുപാടുകള്‍ മദ്റസകളില്‍ വേണമെന്നാവശ്യപ്പെടുന്നത് അപ്രായോഗികമാണ്. മതപഠനം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് അത് കൂടി വിദ്യാഭ്യാസത്തിനു ഒപ്പം കൊണ്ടുപോകാനുള്ള സംവിധാനം നിലനിര്‍ത്തണം. മതവിദ്യാഭ്യാസത്തിനുകൂടി അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്ന ഒന്നാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.