മുഖ്യമന്ത്രിയും കള്ളം പറയുന്നുവെന്ന് വിഴിഞ്ഞം സമരസമിതി
text_fieldsകഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് കള്ളങ്ങളാണെന്ന് വിഴിഞ്ഞം സമരസമിതി. കള്ളം പറയാൻ മുഖ്യമന്ത്രിക്കും ഒരു മടിയുമില്ലെന്ന് തെളിയുകയാണെന്ന് സമരസമിതി കൺവീനർ ഫാ. തിയഡോഷ്യസ്.
വിഴിഞ്ഞം സമരസമിതിയുടെ ഏഴ് ആവശ്യങ്ങളിൽ ആറിലും തീരുമാനമായെന്ന് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണമെന്ന സമരക്കാരുടെ ആവശ്യം മാത്രമാണ് ബാക്കിയുള്ളതെന്നും അത് അംഗീകരിക്കാൻ സാധിക്കില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
'തീരുമാനങ്ങളിലേക്ക് എത്തുകയില്ല എന്നതാണ് നടന്ന ചർച്ചയുടെ അനുഭവം. തീരുമാനം ആകുന്നുവെന്ന നില ചർച്ചയിലുണ്ടാവുകയും പിന്നീട് സമരം തുടരുക എന്ന നിലയുമാണ് ഉണ്ടാകുന്നത്. ന്യായമായ നിലയല്ല ഇക്കാര്യത്തിൽ ഉണ്ടായത്' -മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കള്ളം പറയാൻ മടിയില്ലെന്ന് മുഖ്യമന്ത്രിയും തെളിയിക്കുകയാണെന്നാണ് സമരസമതി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.