പി.ആർ.എസ് വായ്പ കർഷകന് ബാധ്യതയാവില്ല; പൂർണമായും സർക്കാരാണ് അടക്കുന്നതെന്ന് ജി.ആർ അനിൽ
text_fieldsതിരുവനന്തപുരം: ആലപ്പുഴ തകഴിയിലെ കർഷക ആത്മഹത്യയിൽ പ്രതികരിച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ. പി.ആർ.എസ് വായ്പ കർഷകർക്ക് ബാധ്യതയുണ്ടാക്കില്ലെന്നും പൂർണമായും സർക്കാറാണ് അത് അടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്ത കർഷകന്റെ സർക്കാറിനെ കുറ്റപ്പെടുത്തിയുള്ള ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ശബ്ദസന്ദേശം എന്താണെന്ന് കേട്ടില്ലെന്നും അത് കേട്ടതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ഒരു സിനിമ നടനും ഇതേ രീതിയിൽ പ്രതികരിച്ചിരുന്നു. പിന്നീട് വസ്തുത അതായിരുന്നില്ല എന്ന് നിങ്ങൾക്ക് ബോധ്യമായില്ലേ. വസ്തുതയും അയാൾ പ്രതികരിച്ചതും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത സാഹചര്യം നമുക്ക് കാണാൻ കഴിഞ്ഞു. പി.ആർ.എസ് വായ്പ ഒന്നരമാസം മുമ്പ് കൈറ്റിയ ആളായിരുന്നു അയാൾ. എന്നിട്ടാണ് പണം കിട്ടാത്തതിന്റെ കഥകൾ പ്രചരിപ്പിക്കുന്ന രീതിയിലേക്ക് വന്നത്. കർഷകൻ ആത്മഹത്യ ചെയ്ത വിഷയത്തിലും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും ചേര്‍ന്നുള്ള പദ്ധതിയാണ് നെല്ല് സംഭരണം. 28.20 രൂപയില്‍ 20.60 രൂപ കേന്ദ്രവും 7.50 രൂപ സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്. നെല്ല് സംഭരണം കഴിഞ്ഞ് അതിന്റെ നടപടികള്‍ എല്ലാം പൂര്‍ത്തിയായി റേഷന്‍ കടയില്‍ നിന്നും ജനങ്ങള്‍ക്ക് അരി വിതരണം കഴിഞ്ഞതിന് ശേഷമാണ് കേന്ദ്രം പണം നല്‍കുന്നത്. ഇതിന് ആറ് മാസത്തോളം സമയമെടുക്കും. ഈ കാലാവധി കര്‍ഷകനെ ബാധിക്കാതിരിക്കുന്നതിനാണ് പി.ആര്‍.എസ് വായ്പ വഴി നെല്ല് സംഭരിച്ചാലുടന്‍ പണം നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.