Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ പരസ്യ...

സംസ്ഥാനത്ത്​ പരസ്യ പ്രചാരണം നാളെ അവസാനിക്കും; വോട്ട്​ ചോർച്ച തടയാൻ തന്ത്രങ്ങളുമായി​ മുന്നണികൾ

text_fields
bookmark_border
vote
cancel

തിരുവനന്തപുരം: മലയോരത്തെ വന്യജീവി ശല്യം മുതൽ രാജസ്ഥാനിൽ പ്രധാനമ​ന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗം വരെ ഇഴകീറി ചർച്ചചെയ്ത സംസ്ഥാനത്ത്​ പ്രചാരണത്തിന്​ ബുധനാഴ്ച തിരശ്ശീല വീഴുമ്പോൾ സർവ തന്ത്രങ്ങളുമെടുത്ത്​ ജനവിധി അനുകൂലമാക്കാനുള്ള ത​ത്രപ്പാടിലാണ്​ മുന്നണികൾ.

കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാനാകുമെന്ന ആത്മവിശ്വസം​ യു.ഡി.എഫ്​ പ്രകടിപ്പിക്കുമ്പോൾ അന്നത്തെ അപ്രതീക്ഷിത ആഘാതത്തിൽനിന്ന്​ കരകയറുമെന്ന്​ ഇടതു​മുന്നണി പ്രതീക്ഷിക്കുന്നു. രണ്ടക്കം കാണുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം തമാശയായെങ്കിലും ചില​ മണ്ഡലങ്ങളിൽ കനത്ത പോരാട്ടം കാഴ്ചവെക്കാൻ ബി.ജെ.പിക്കായി.

ആറ്റിങ്ങൽ, ആലത്തൂർ, പാലക്കാട്​, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ കടുത്ത മത്സരമാണുള്ളത്​. ട്വന്‍റി ട്വന്‍റി നേടുന്ന വോട്ടുകളുടെ തോത്​ ചാലക്കുടിയിൽ നിർണായകമാണ്​. യാക്കോബായ സഭ ഇടതിന്​ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്​. തിരുവനന്തപുരത്തും തൃശൂരും ശക്തമായ ത്രികോണ മത്സരം നടക്കുന്നു.

13 സീറ്റ്​ യു.ഡി.എഫ്​ വൃത്തങ്ങൾ ഉറപ്പിക്കുന്നു. മറ്റ്​ അഞ്ചിലധികം മണ്ഡലങ്ങളിൽ വിജയം സാധ്യമാകുമെന്നാണ്​ അവരുടെ പ്രതീക്ഷ. 20 ഉം നേടുമെന്നാണ്​ നേതാക്കളുടെ പരസ്യനിലപാട്​. കടുത്ത മത്സരമുള്ള കണ്ണൂരിൽ സ്ഥിതി മെച്ചപ്പെട്ടെന്നും വടകര അനുകൂലമായെന്നുമാണ്​ യു.ഡി.എഫ്​ വിലയിരുത്തൽ.

കഴിഞ്ഞ തവണത്തെ നാണക്കേട്​ മറികടന്ന്​ വൻ മുന്നേറ്റമുണ്ടാകുമെന്നാണ്​ ഇടത്​ പ്രതീക്ഷ. 20 സീറ്റിൽ അന്ന്​ വിജയിക്കാനായത്​ ആലപ്പുഴ മാത്രമമായിരുന്നു.

16 സീറ്റുകളിൽ വരെ വിജയം പറയുന്നുണ്ടെങ്കിലും അഞ്ച്​-ആറ്​​ സീറ്റിലാണ്​ ഉറച്ച പ്രതീക്ഷ. ആറ്റിങ്ങൽ, പാലക്കാട്​, ആലത്തൂർ, കണ്ണൂർ, വടകര എന്നിവയൊക്കെ ഇടതിന്‍റെ പ്രതീക്ഷ പട്ടികയിൽ മുന്നിലാണ്​. അഞ്ച്​ മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ്​ ബി.ജെ.പി കാഴ്ചവെക്കുന്നത്​. ചില മണ്ഡലങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ അവർക്ക്​ വോട്ട്​ കൂടാം.

ദേശീയ രാഷ്ട്രീയവും സംസ്ഥാന സർക്കാറിന്‍റെ നടപടികളുമാണ്​ പ്രചാരണത്തിൽ നിറഞ്ഞത്​. ബി.ജെ.പി സർക്കാർ നടപടികളിൽ ന്യൂനപക്ഷങ്ങൾ ആശങ്കയിലാണ്​. സി.എ.എയും മണിപ്പൂരും സജീവ വിഷയങ്ങളാണ്​. പ്രധാനമന്ത്രിയുടെ രാജസ്ഥാൻ പ്രസംഗം സംസ്ഥാനത്തെ പ്രചാരണ രംഗത്തും മുഖ്യവിഷയമായി. സാഹചര്യം​ അനുകൂലമാക്കാൻ യു.ഡി.എഫും ഇടതും കിണഞ്ഞ്​ ശ്രമിക്കുന്നു.

ദേശീയതലത്തിൽ ഇവ ഇൻഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും കടുത്ത വിമർശനം പരസ്പരം നടത്തു​ന്നത്​ ഈ വോട്ട്​ ചോർച്ചക്ക്​ തടയിടാനാണ്​. ദേശീയ തലത്തിൽ ഒന്നാംഘട്ടത്തിൽ ബി.ജെ.പിക്ക്​ പലയിടത്തും ക്ഷീണമുണ്ടാകുമെന്ന വാർത്തകൾ കേരളത്തിൽ അനുകൂലമാകുമെന്ന്​ യു.ഡി.എഫ്​ പ്രതീക്ഷിക്കുന്നു.

കോൺഗ്രസ്​ നേതാക്കൾ ബി.ജെ.പിയിലേക്ക്​ പോകുന്നത്​ തുടരുമ്പോൾ ബി.ജെ.പിയിലേക്ക്​ പോകില്ലെന്ന ഉറച്ച നിലപാടാണ്​ ഇടതുമുന്നണി മുന്നോട്ടുവെക്കുന്നത്​. ബി.ജെ.പിവിരുദ്ധ നിലപാടിൽ കോൺഗ്രസിനെ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യം അവർ ഉയർത്തുന്നു.

ഫലസ്തീൻ, സി.എ.എ അടക്കം വിഷയങ്ങളിൽ ഉറച്ച നിലപാടിനും ഇടതുപക്ഷം മടി കാണിച്ചിട്ടില്ല. പുതിയ ദേശീയ സാഹചര്യത്തിൽ ന്യൂനപക്ഷ വോട്ട്​ എ​ങ്ങോട്ട്​ എന്നത്​ ഫലത്തിൽ നിർണായകമാകും. ഇടതിനോടുള്ള എതിർപ്പില്ലെങ്കിലും ദേശീയ സാഹചര്യം ഘടകമാകും.

ഭരണവിരുദ്ധ വികാരം യു.ഡി.എഫ് ആയുധമാക്കുമ്പോൾ പ്രതിരോധം തീർക്കുകയാണ്​ ഭരണപക്ഷം. കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷത്തായതിനാൽ യു.ഡി.എഫിന്​ അത്തരം പ്രതിസന്ധികളില്ല. വിലക്കയറ്റം, ക്ഷേമ പെൻഷൻ കുടിശ്ശിക, ജീവനക്കാരുടെ ആനുകൂല്യങ്ങൾ വൈകുന്നത്​, സപ്ലൈകോയിൽ സാധാനങ്ങളുടെ കുറവ്​, വന്യജീവി വിഷയമടക്കം ഉയർന്നിട്ടുണ്ട്​.

ഇവയെ അതിജീവിക്കാൻ കൊണ്ടുവന്ന നവകേരള സദസ്സും കേരളീയവും നന്നായി നടന്നെങ്കിലും അത്​ വോട്ടിലേക്കെത്തുമോ എന്ന്​ ഫലത്തിലേ വ്യക്തമാകൂ. കേന്ദ്രമാണ്​ പ്രതിസന്ധി സൃഷ്ടിച്ചതെന്ന നിലയിലെ പ്രചാരണം ഗുണം ചെയ്യുമെന്നാണ്​ ഇടതുമുന്നണി കരുതുന്നത്​. വിവിധ സംഘടനകളുടെ പരസ്യപിന്തുണ വന്നതോടെ അതിന്‍റെ ആഘാതം കുറക്കാനും ഇരുപക്ഷവും തന്ത്രം മെനയുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliticsCampaignLok Sabha Elections 2024Kerala News
News Summary - The publicity campaign in the state will end on wednesday-Fronts with strategies to prevent vote leakage
Next Story