കർഷകരുടെയും തൊഴിലാളികളുടെയും രാജ്ഭവൻ ധർണ ഇന്ന് സമാപിക്കും
text_fieldsതിരുവനന്തപുരം: ദേശീയ ട്രേഡ് യൂനിയൻ കാമ്പയിൻ കമ്മിറ്റിയുടെയും സംയുക്ത കിസാൻ മോർച്ചയുടെയും നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ മഹാധർണ ചൊവ്വാഴ്ച സമാപിക്കും. 32 സംഘടനകളുടെ നേതൃത്വത്തിലാണ് ധർണ നടക്കുന്നത്.
വിലക്കയറ്റം തടയുക, റെയിൽവേ യാത്രാസൗജന്യം പുനഃസ്ഥാപിക്കുക, ഭക്ഷ്യസുരക്ഷയും പൊതുവിതരണവും സാർവത്രികമാക്കുക, 2020ലെ വിദ്യാഭ്യാസ നയം പിൻവലിക്കുക, കർഷകരുടെ കടബാധ്യത എഴുതിത്തള്ളുക, കാർഷിക വിളകൾക്ക് ഡോ. സ്വാമിനാഥൻ കമീഷൻ നിർദേശിച്ച കുറഞ്ഞ താങ്ങുവില ലഭ്യമാക്കുക തുടങ്ങി 21 ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം. രാജ്യത്തെ മുഴുവൻ രാജ്ഭവനുകൾക്കു മുന്നിലും നടത്തുന്ന സമര പരിപാടികളുടെ ഭാഗമായാണ് ധർണ. ഞായറാഴ്ച തുടങ്ങിയ രാജ്ഭവൻ ധർണ കർഷകത്തൊഴിലാളി യൂനിയൻ അഖിലേന്ത്യ പ്രസിഡന്റ് എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ജെ. ജോസഫ് അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.