Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pinarayi vijayan kodiyeri balakrishnan vs achuthanandan
cancel
Homechevron_rightNewschevron_rightKeralachevron_rightവി.എസിനെ വികസന...

വി.എസിനെ വികസന വിരോധിയെന്ന് പിണറായി വിജയനും പാർട്ടിയും മുദ്രകുത്തിയതി​െൻറ കാരണം വ്യക്തമായി -രമേശ്​ ചെന്നിത്തല

text_fields
bookmark_border

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ വികസന വിരോധിയെന്ന് പിണറായി വിജയനും പാർട്ടിയും മുദ്രകുത്തിയതി​െൻറ യഥാർത്ഥ കാരണം ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. പിണറായി വിജയ​െൻറ കമീഷനടിക്ക് വി.എസ് വിഘാതമായതാണ് ഇതിന്​ കാരണം.

കഴിഞ്ഞ വി.എസ് സര്‍ക്കാറി​െൻറ കാലത്ത് വികസനപദ്ധതികള്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടി അദ്ദേഹത്തെ പ്രതികൂട്ടില്‍ നിര്‍ത്തിയിരുന്നു. അഞ്ചോളം വികസനപദ്ധതികളുടെ ഫയലുകള്‍ക്ക്​ വി.എസ് അനുമതി നൽകാതിരുന്നപ്പോള്‍ അന്ന്​ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയ​െൻറ നേതൃത്വത്തില്‍ സി.പി.എം സെക്രട്ടറിയേറ്റ് ചേര്‍ന്ന് വി.എസിനെതിരെ പ്രമേയം പാസാക്കി.

'വികസനം മുടക്കുന്ന മുഖ്യമന്ത്രി' എന്നു പറഞ്ഞാണ് അന്ന്​ വി.എസിനെ ചിത്രവധം ചെയ്തത്. യഥാര്‍ഥത്തില്‍ നേതാക്കള്‍ക്കും പാര്‍ട്ടിക്കും കിട്ടുന്ന കമീഷന്‍ വി.എസ് മുടക്കി എന്നതായിരുന്നു ആ ചൊരുക്കിന്​ കാരണം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല പിണറായിയുടെ കമീഷനടി.

അധികാരത്തിലേറിയപ്പോൾ സ്വന്തം ഓഫിസിനെ കമീഷനടിക്കാനുള്ളതാക്കി മാറ്റി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫിസിൽ രൂപംകൊള്ളുന്ന പദ്ധതികളുടെ രഹസ്യ വിവരങ്ങളെല്ലാം സ്വപ്നക്ക് ചോര്‍ത്തിക്കൊടുത്തിരുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനായിരുന്നു.

ലൈഫ്, കെ-ഫോണ്‍ തുടങ്ങിയ പദ്ധതികളെല്ലാം തന്നെ ശിവശങ്കരനും സ്വപ്നയും തമ്മിലെ കൂട്ടുകച്ചവടമായിരുന്നു. സ്വപ്നയുടെയും സംഘത്തി​െൻറയും പ്രധാന ജോലി കള്ളക്കടത്തും ദേശവിരുദ്ധ പ്രവര്‍ത്തനവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസി​െൻറ ചുമതലക്കാരനായ ശിവശങ്കറിന് നേരത്തെ തന്നെ അറിയാമായിരുന്നു എന്ന് ഇ.ഡി വ്യക്തമാക്കിക്കഴിഞ്ഞു. ടോറസ് ഡൗൺ ടൗൺ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്.

പണ്ട് കേരളത്തിലെ ചില വന്‍കിടക്കാരുടെ വ്യവസായ പദ്ധതികളായിരുന്നു പണംതട്ടിപ്പി​െൻറ ഇവരുടെ മാർഗമെങ്കിൽ ഇന്ന്​ കേരളത്തിന്​ പുറത്തുള്ള കോര്‍പറേറ്റുകളുമായാണ് ചങ്ങാത്തം. അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ക്ലറുമായുള്ള കൂട്ടുകെട്ട് വരെ അതു നീണ്ടുകിടക്കുന്നു.

ഇടനിലക്കാര്‍ വഴി അവരെ ക്ഷണിച്ചുകൊണ്ടുവന്ന് വേണ്ട ഒത്താശകളെല്ലാം ചെയ്​ത്​ സര്‍ക്കാര്‍ ചെലവില്‍ കമീഷനായി കോടികള്‍ തട്ടുന്ന വ്യവസായം തന്നെയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സി.പി.എം ശാസ്ത്രീയമായി ആരംഭിച്ചു നടപ്പാക്കുന്നത്. മുഖ്യമന്ത്രിയാണ് അതി​െൻറ നായക സ്ഥാനത്ത്.

ലാവ്​ലിന്‍ കേസിലെ അതേ തന്ത്രമാണ് പിണറായി ഇപ്പോൾ പയറ്റുന്നത്. സ്വയം വെട്ടിപ്പും തട്ടിപ്പും നടത്തുക, എന്നിട്ട്​ രക്ഷപ്പെടാനായി പാര്‍ട്ടിയെയും എല്‍.ഡി.എഫിനെയും രംഗത്തിറക്കുക. അങ്ങനെ രാഷ്​ട്രീയ പരിച ഉപയോഗിച്ചിട്ട്​ കാര്യമില്ലെന്നു പിണറായി വിജയന്‍ മനസ്സിലാക്കണം.

ഒരുപാട് ഒളിപ്പിക്കാനുള്ളതുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുഖ്യമന്ത്രിയെ പിന്തുണച്ചേ പറ്റൂ. ഈ ചേട്ടന്‍ ബാവ, അനിയന്‍ ബാവ ഏര്‍പ്പാട് കേരളത്തില്‍ അവസാനിക്കാന്‍ പോകുകയാണെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalacpimPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - The reason why Pinarayi Vijayan and the party branded VS as anti-development is clear: Ramesh Chennithala
Next Story