സംസ്ഥാനത്തെ നൂറിലേറെ തടവുകാരുടെ മോചനം പരിഗണനയിൽ
text_fieldsതിരുവനന്തപുരം: വിവിധ ജയിലുകളിൽ കഴിയുന്ന നൂറിലേറെ തടവുകാരെ മോചിപ്പിക്കുന്ന കാര്യം സർക്കാറിെൻറ സജീവപരിഗണനയിൽ. 25 വർഷം ശിക്ഷ പൂർത്തിയാക്കിയ 70 വയസ്സ് കഴിഞ്ഞ തടവുകാരെ മോചിപ്പിക്കാൻ ഉന്നതല സമിതി ശിപാർശ ചെയ്തു. ഇതിനൊപ്പം കഴിഞ്ഞ സർക്കാറിെൻറ അവസാന നാളിൽ ജയിൽ ഉപദേശകസമിതി ശിപാർശ ചെയ്ത 41 തടവുകാരെയും വിട്ടയക്കാനാണ് നീക്കം. ഇൗ ശിപാർശ മന്ത്രിസഭ അംഗീകരിച്ച് സമർപ്പിച്ചാൽ ഗവർണർ ഉത്തരവ് പുറപ്പെടുവിക്കും.
പ്രായാധിക്യം, രോഗം എന്നിവയാൽ ബുദ്ധിമുട്ടുന്ന തടവുകാരെ മോചിപ്പിക്കണമെന്ന നിലപാടാണ് സർക്കാറിന്. കോവിഡ് കൂടി പടർന്നതോടെ ഇവരിൽ പലരുടെയും അവസ്ഥ ദുരിതപൂർണമായി. ഇതോടെയാണ് മോചിപ്പിക്കേണ്ടവരുടെ പട്ടിക ജയിൽവകുപ്പ് തയാറാക്കിയത്. ജയിൽ ഉപദേശകസമിതികൾ തള്ളിയവർ ഉൾെപ്പടെ 242 പേർ ആദ്യ പട്ടികയിലുണ്ടായിരുന്നു. പിന്നീടത് 169 പേരായി. ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, ജയിൽ ഡി.ജി.പി എന്നിവരുടെ സമിതി ഇത് വീണ്ടും പരിശോധിച്ചു.
പട്ടിക പിന്നെയും 60 പേരായി ചുരുങ്ങി. ഒന്നുകിൽ 70 വയസ്സ് കഴിയണം, അല്ലെങ്കിൽ ഇളവുകൾ സഹിതം 25 വർഷം തടവ് പൂർത്തിയാക്കിയിരിക്കണം എന്നതായിരുന്നു പ്രധാന മാനദണ്ഡം. എന്നാൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവർ, ക്വട്ടേഷൻ സംഘാംഗങ്ങൾ, സ്ഥിരം കൊലപാതകികൾ, കള്ളക്കടത്തുകാർ, മാനഭംഗം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, ലഹരി കേസുകൾ, സ്തീധന പീഡനം എന്നിവയിൽ ശിക്ഷിക്കപ്പെട്ടർ എന്നിവരൊന്നും ഈ പട്ടികയിൽ പെടാൻ പാടില്ലെന്ന് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.