‘ഗുരുവായൂർ അമ്പലനടയിൽ’ സിനിമയുടെ ഷൂട്ടിങ് സെറ്റിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചു; പരാതിയുമായി പരിസരവാസികൾ
text_fieldsകളമശ്ശേരി: സിനിമ ഷൂട്ടിങ് സെറ്റിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിൽ നിന്നുയർന്ന പുക പരിസരവാസികൾക്ക് അസ്വസ്ഥത സൃഷ്ടിച്ചു. ഏലൂർ പുത്തലം റോഡിന് സമീപം ഫാക്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്ലാസ്റ്റിക്ക് അടക്കം ഷൂട്ടിങ് സെറ്റിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിൽ നിന്നും ഉയർന്ന പുകയാണ് പരിസരവാസികൾക്ക് അസ്വസ്ഥത ഉണ്ടാക്കിയത്.
ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് പുക ഉയരാൻ തുടങ്ങിയത്. വൈകീട്ടായതോടെ നാട്ടുകാർ അറിയിച്ചതനുസരിച്ച് ഏലൂരിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ അണക്കാൻ ശ്രമം ആരംഭിച്ചു. പിന്നാലെ ആലുവ, തൃക്കാക്കര തുടങ്ങിയ ഇടങ്ങളിൽ നിന്നും കൂടുതൽ യൂനിറ്റുകൾ എത്തി. രാത്രിയിലും പുക ശമിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന സിനിമയുടെ പ്രധാന സെറ്റിന്റെ അവശിഷ്ടങ്ങളാണ് കൂട്ടിയിട്ട് കത്തിച്ചത്. ആറടിയോളം ഉയരത്തിൽ ഉണ്ടായിരുന്ന അവശിഷ്ടങ്ങൾക്കാണ് തീയിട്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്. തീയിട്ടവർ സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു. സംഭവമറിഞ്ഞ് ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ, പൊലീസ് ഫാക്ട് അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.