കേരളത്തിൽ 140 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് നിക്ഷേപം സ്വീകരിക്കാൻ അനുമതിയില്ലെന്ന് റിസർവ് ബാങ്ക്
text_fieldsകോന്നി: കേരളത്തിലെ ചെറുതും വലുതുമായ 140ൽപരം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് നിക്ഷേപം സ്വീകരിക്കാൻ അനുമതിയില്ലെന്ന് റിസർവ് ബാങ്ക്. ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയും റിസർവ് ബാങ്ക് പുറത്തിറക്കി. പട്ടികയിൽ 114ാമതായി കേരളത്തിൽ 2000 കോടിയുടെ തട്ടിപ്പ് നടത്തിയ സാൻ പോപുലർ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡും ഉൾപ്പെടുന്നു.
പോപുലർ ഫിനാൻസിയേഴ്സ് സാമ്പത്തിക തട്ടിപ്പ് നടത്തിയതിെൻറ പശ്ചാത്തലത്തിലാണ് ഞായറാഴ്ച റിസർവ് ബാങ്ക് തിരുവനന്തപുരം റീജൻ നിക്ഷേപം സ്വീകരിക്കാൻ അനുമതിയില്ലാത്ത സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക പുറത്തിറക്കിയത്. എ കാറ്റഗറിയിൽ ഉൾപ്പെട്ട കേരള സ്റ്റേറ്റ് പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ്.
മുത്തൂറ്റ് വെഹിക്കിൾ ആൻഡ് അസറ്റ് ഫിനാൻസ് ലിമിറ്റഡ്, മുത്തൂറ്റ് ക്യാപ്പിറ്റൽ സർവിസ് ലിമിറ്റഡ്, ശ്രീരാഗ് ജനറൽ ഫിനാൻസ് ലിമിറ്റഡ് എന്നീ ധനകാര്യ സ്ഥാപനങ്ങൾക്ക് മാത്രമേ നിക്ഷേപം സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.