അഭയ കേസിൽ സാക്ഷിയെ വിസ്തരിക്കുന്നതിൽ നിന്നും പ്രതിഭാഗം പിൻമാറി
text_fieldsസിസ്റ്റർ അഭയ
തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ സാക്ഷിയെ വിസ്തരിക്കുന്നതിൽ നിന്നും പ്രതിഭാഗം പിൻമാറി. ഈമാസം 16ന് വിസ്തരിക്കാൻ തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവ് നൽകിയതിന് ശേഷമാണ് പ്രതിഭാഗം പിൻമാറിയത്. നിലവിലുള്ള പിറവം പൊലീസ് സർക്കിൾ ഇൻസ്പെക്ടറെയാണ് വിസ്തരിക്കുന്നതിൽ നിന്നും പ്രതിഭാഗം പിന്മാറിയത്.
ഇതോടെ സാക്ഷിയായിട്ട് ഒരാളെ പോലും വിസ്തരിക്കുവാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ല. പിറവം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറുടെ അധികാര പരിധിയിൽ ഒരു വ്യക്തി 2007 ൽ ആത്‍മഹത്യ ചെയ്തിരുന്നു. ഇത് അഭയയുടെ അമ്മാവനാണെന്ന് സ്ഥാപിക്കാൻ വേണ്ടിയാണ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറെ വിസ്തരിക്കുവാൻ പ്രതിഭാഗം നീക്കം നടത്തിയത്.
എന്നാൽ 1992ൽ നടന്ന അഭയ കേസുമായി 2007 ലെ ആത്മഹത്യയെ എങ്ങനെ ബന്ധിപ്പിക്കുവാൻ കഴിയും, അഭയയുടെ അമ്മാവനാണെന്ന് തെളിയിക്കുവാൻ എന്ത് രേഖയാണ് പ്രതിഭാഗത്തിന്‍റെ കയ്യിലുള്ളതെന്നും സി.ബി.ഐ നിലപാട് സ്വീകരിച്ചു. തുടർന്ന് സി.ബി.ഐ ജഡ്‌ജി കെ.സനൽ കുമാർ അഭയയുടെ അമ്മാവനാണ് ആത്മഹത്യ ചെയ്‌തതെന്ന് തെളിയിക്കുവാൻ നിങ്ങളുടെ കയ്യിൽ തെളിവുകൾ ഉണ്ടോ എന്ന് പ്രതിഭാഗത്തോടെ ചോദിച്ചു.
പിന്നീട് കോടതി പിരിഞ്ഞതിന് ശേഷം സാക്ഷിയെ വിസ്തരിക്കുന്നതിൽ നിന്നും പ്രതിഭാഗം പിൻമാറികൊണ്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.