Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവകേരള സദസ്സിന്​ പണം...

നവകേരള സദസ്സിന്​ പണം ചെലവഴിക്കൽ തദ്ദേശസ്ഥാപനങ്ങളു​ടെ ഉത്തരവാദിത്തം -മുഖ്യമന്ത്രി

text_fields
bookmark_border
pinarayi vijayan 879789
cancel

തൃ​ശൂ​ർ: സ​ർ​ക്കാ​റും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ചേ​ർ​ന്ന്​ ന​ട​ത്തു​ന്ന ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യാ​യ ന​വ​കേ​ര​ള സ​ദ​സ്സി​ന്‍റെ ന​ട​ത്തി​പ്പി​ന്​ പ​ണം ചെ​ല​വ​ഴി​ക്കു​ക​യെ​ന്ന​ത്​ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന്​ മു​ഖ്യ​മ​​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​ന്​ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കു​ക​യും പ​രി​ധി നി​ശ്ച​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ഒ​രു ചെ​റി​യ വി​ഹി​തം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ദു​ഷ്​​പ്ര​ചാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ശൂ​ർ ജി​ല്ല​യി​ൽ ന​വ​കേ​ര​ള സ​ദ​സ്സി​ന്‍റെ ആ​ദ്യ​ദി​ന​മാ​യ മു​ള​ങ്കു​ന്ന​ത്തു​കാ​വ്​ കി​ല​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​​ന്ത്രി. ആ​ദ്യം പ​ണം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച ഒ​രു ന​ഗ​ര​സ​ഭ അ​തി​നെ​തി​രെ കോ​ട​തി​യി​ൽ പോ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത് പ്ര​തി​പ​ക്ഷ നേ​താ​വി​െൻറ പ്രേ​ര​ണ മൂ​ല​മെ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കു​ന്ന​ത്. ന​വ​കേ​ര​ള സ​ദ​സ്സി​ന്​ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പി​രി​വെ​ന്നാ​ണ്​ പ്ര​ചാ​ര​ണം. നി​ര​വ​ധി യു.​ഡി.​എ​ഫ് എം.​എ​ൽ.​എ​മാ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക്​ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ തു​ക ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി തേ​ടി സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. പ​ല​തി​നും അ​നു​മ​തി ന​ൽ​കി.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് രാ​ജ്യ​ത്ത്​ ഏ​റ്റ​വു​മ​ധി​കം ശ​ത​മാ​നം തു​ക ന​ൽ​കു​ന്ന​ത്​ കേ​ര​ള​മാ​ണെ​ന്ന്​ ക​ണ​ക്ക്​ നി​ര​ത്തി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഫ​ണ്ട്​ ന​ൽ​കു​ന്നി​ല്ലെ​ന്ന്​ ആ​രോ​പി​ക്കു​ന്ന യു.​ഡി.​എ​ഫ്, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള കേ​ന്ദ്ര ധ​ന​ക​മീ​ഷ​ൻ ഫ​ണ്ട് കേ​ര​ള​ത്തി​ന്​ കൃ​ത്യ​മാ​യി കി​ട്ടാ​ത്ത​തി​നെ​ക്കു​റി​ച്ച്​ മി​ണ്ടു​ന്നി​ല്ല. ധ​ന​ക​മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്ത​ത് ത​ന്നെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ്. ന​ഗ​ര- ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ‘മി​ല്യ​ൺ പ്ല​സ് സി​റ്റീ​സ്’ ഇ​ന​ത്തി​ൽ 51.55 കോ​ടി രൂ​പ​യും ആ​രോ​ഗ്യ ഗ്രാ​ന്‍റ്​ ഇ​ന​ത്തി​ൽ 137. 16 കോ​ടി​യും എ​ട്ട്​ മാ​സം പി​ന്നി​ട്ടി​ട്ടും ല​ഭി​ച്ചി​ട്ടി​ല്ല. 2023-24 ൽ ​ഗ്രാ​മീ​ണ​മേ​ഖ​ല​യി​ൽ 1260 കോ​ടി​യും ന​ഗ​ര​മേ​ഖ​ല​യി​ൽ മി​ല്യ​ൺ പ്ല​സ് സി​റ്റീ​സി​ന് 281 കോ​ടി​യും നോ​ൺ മി​ല്യ​ൺ പ്ല​സ് സി​റ്റീ​സി​ന് 368 കോ​ടി​യും ചേ​ർ​ന്ന് ആ​കെ 1909 കോ​ടി രൂ​പ ല​ഭി​ക്ക​ണം. ഇ​തി​ൽ ഒ​ന്നാം ഗ​ഡു​വാ​യി 814 കോ​ടി രൂ​പ ഈ ​വ​ർ​ഷ​മാ​ദ്യം ല​ഭി​ക്കേ​ണ്ട​താ​ണ്. അ​ത് ത​ന്നി​ല്ല.

നി​ര​ന്ത​ര സ​മ്മ​ർ​ദ​ത്തി​നൊ​ടു​വി​ൽ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലേ​ക്ക്​ 252 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ന​വം​ബ​ർ 20ന് ​അ​നു​വ​ദി​ച്ച​ത്. എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്നെ​ന്ന്​ ആ​ക്ഷേ​പി​ക്കു​ന്ന പ്ര​തി​പ​ക്ഷ​മാ​ണ് 14 ജി​ല്ല കൗ​ൺ​സി​ലു​ക​ൾ ഒ​റ്റ​യ​ടി​ക്ക് പി​രി​ച്ചു​വി​ട്ട് അ​ധി​കാ​ര​വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nava Kerala sadas
News Summary - The responsibility of local bodies to spend money for the Nava Kerala sadas - Chief Minister
Next Story