Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2023 7:16 AM IST Updated On
date_range 13 Dec 2023 7:16 AM ISTസംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം എന്താകും?, ഇന്നറിയാം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ആർക്കനുകൂലമെന്ന് ഇന്നറിയാം. ഇന്ന് രാവിലെ 10 ന് വിവിധ ജില്ലകളിലായി നടന്ന തദ്ദേശ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിക്കും. ഫലം www.sec.kerala.gov.in ലെ TREND ൽ ലഭ്യമാകും.
14 ജില്ലകളിലായി ഒരു ജില്ല പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 114 സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി ജനവിധി തേടിയത്. മത്സരിച്ചതിൽ 47 പേര്‍ സ്ത്രീകളായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ഉപതെരഞ്ഞെടുപ്പിൽ 72.71 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story